ലാഹോര്‍: വിദ്യാര്‍ത്ഥിയെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ പാക്കിസ്ഥാനില്‍ ഇസ്ലാമിക പുരോഹിതനെതിരേ കേസ്. ആണ്‍കുട്ടിയെ വര്‍ഷങ്ങളായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന പരാതിയില്‍ പറയുന്നു. ഇരയുടെ പരാതിയില്‍ നോര്‍ത്ത് കാന്റ് പോലീസ് സ്റ്റേഷനില്‍ ലാഹോറിലെ ജാമിയത്ത് ഉലമ-ഇ-ഇസ്ലാമിന്റെ വൈസ് അമീറായ റഹ്‌മാനെതിരെയാണ് കേസെടുത്തത്. മദ്രസ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍), സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണികള്‍ക്കുള്ള ശിക്ഷ) എന്നിവ പ്രകാരം 70 കാരനായ മത പണ്ഡിതനെതിരേ കേസെടുത്തത്.
മദ്രസ പരീക്ഷയില്‍ കൃത്രിമം കാട്ടിയെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിയെ പ്രതി തുടര്‍ന്നുള്ള പരീക്ഷയില്‍ നിന്ന് ഒഴിവാക്കി. പിന്നീട് ലൈംഗിക ആവശ്യത്തിനു സഹകരിച്ചാല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കാം എന്ന് പ്രതി വാഗ്ദാനം നല്‍കി. തുടര്‍ന്ന് വര്‍ഷങ്ങളോളം എല്ലാ വെള്ളിയാഴ്ചയും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം മദ്രസ അധികൃതരോട് പറഞ്ഞെങ്കിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥി തന്നെയാണ് പീഡനദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറംലോകത്തെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: