പൊന്‍കുന്നം: ഭാരതീയ പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സംസ്‌കാര സംരക്ഷണത്തിന് ബാലഗോകുലം കാവലാളാകണമെന്നും ലേബര്‍ ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. മീനച്ചില്‍, കാഞ്ഞിരപ്പള്ളി റവന്യൂ താലൂക്കുകള്‍ ഉള്‍പ്പെട്ട ബാലഗോകുലം പൊന്‍കുന്നം ജില്ലയുടെ വാര്‍ഷികസമ്മേളനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ അദ്ധ്യക്ഷന്‍ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം കുഞ്ഞമ്പു മേലേത്ത്, മേഖലാ കാര്യദര്‍ശി പി.സി. ഗിരിഷ്‌കുമാര്‍, മേഖല- ജില്ലാ കാര്യകര്‍ത്താക്കളായ എം.ബി. ജയന്‍, ഗീതാ ബിജു, എം.ആര്‍. രാജേഷ്, രാജേഷ് കൂടപ്പുലം, ജയശങ്കര്‍, സുരേഷ് ഇളങ്ങുളം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: