Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സുഖം സുഖം കൈവശമുള്ള വസ്തു…’

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 12, 2021, 09:56 pm IST
in Samskriti

യത്തദഗ്രേ വിഷമിവ

പരിണാമേമൃതോപമം

തത്‌സുഖം സാത്വികം  

പ്രോക്തം

ആത്മബുദ്ധി പ്രസാദജം  

(ഭഗവദ്ഗീത)

സത്വരജസ്തമോ ഗുണങ്ങളെ (ത്രിഗുണങ്ങള്‍) പറ്റി ഭഗവത്ഗീത സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മൂന്നുതരം ഗുണങ്ങളില്‍പ്പെട്ട വരെയും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളെപ്പറ്റിയും പറഞ്ഞു തരുന്നു. ഉപരിയായി മനുഷ്യനില്‍ സാത്വികഗുണമാണ് വളര്‍ന്നുവരേണ്ടതെന്നും അതനുസരിച്ചുള്ള ഭക്ഷണം വേണമെന്നും കര്‍മ്മങ്ങള്‍ അഥവാ പ്രവൃത്തികള്‍ സാത്വികമാകണമെന്നും ഉപദേശിക്കുന്നു.  

മനുഷ്യന്‍ എന്തിനാണ് വിവിധ കര്‍മ്മങ്ങള്‍ ചെയ്യുന്നത്? അവന് സുഖം കിട്ടാന്‍. എങ്കിലും ഓരോ വ്യക്തിയിലും കര്‍മ്മത്തിന്റെ ഘടനയിലും വാസനകളിലും ഉള്ള ബുദ്ധിയും ചാതുര്യവും വ്യത്യസ്തങ്ങളായിരിക്കും. അപ്പോള്‍ സുഖവും വ്യത്യസ്തമായിരിക്കില്ലേ? അവനവന്റെ ഉള്ളില്‍ നടക്കുന്ന പ്രതിഭാസങ്ങളുടെ നിത്യ പരിചയം കൊണ്ട് സ്വന്തം ദുഃഖത്തിന്റെ കാരണം എന്തെന്ന് കണ്ടറിയാനും അത് പരിഹരിക്കാനുമുള്ള മാര്‍ഗ്ഗം കണ്ടെത്താനും അപ്രകാരം ദുഃഖം ഇല്ലാതാക്കാനും മനുഷ്യന് കഴിയും.

സാത്വികമായ സുഖം എന്നുപറഞ്ഞാല്‍ എന്താണ്?  ആരംഭത്തില്‍ വിഷം പോലെയും അവസാനം അമൃതു പോലെയും അനുഭവപ്പെടുന്നതും ആത്മബോധത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാകുന്നതുമായ സുഖമാണ് സാത്വിക സുഖം. ഇതിന് മാധുര്യമേറും. കാളിദാസന്റെ കുമാരസംഭവത്തില്‍ ഈ ആശയത്തോട് പൊരുത്തപ്പെടുന്ന ആശയമുണ്ട്. ‘ക്ലേശ ഫലേനഹി പുനര്‍നവതാം വിധത്തേ’, കഷ്ടപ്പെട്ടതിന് അവസാനം നല്ല ഫലം കിട്ടുമ്പോള്‍ ആ കഷ്ടപ്പാടുകള്‍ സുഖകരമായി അനുഭവപ്പെടുന്നു. പരീക്ഷയ്‌ക്ക്  ഏറെനാള്‍ കഷ്ടപ്പെട്ട് പഠിക്കുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞ് നല്ല ഫലം കിട്ടുമ്പോള്‍ പണ്ടത്തെ ക്ലേശങ്ങളെല്ലാം സുഖമുള്ളതായി തോന്നും.  

ആത്മനിയന്ത്രണത്തിന്റെയും മനസ്സംയമനത്തിന്റെയും ഫലമായുണ്ടാകുന്ന സുഖമാണ് ശരിയായ സുഖം. അതിന് കഠിനമായ പരിശ്രമം വേണ്ടിവരും. ആത്മനിയന്ത്രണത്തിലൂടെ സാത്വിക സുഖം അനുഭവിക്കുന്നവരുടെ മനസ്സും പ്രസാദാത്മക മായിരിക്കും. മനസ്സിന്റെ സുഖം തന്നെ പ്രസാദം. പൂജാദികര്‍മ്മങ്ങളുടെ അവസാനം വിതരണം ചെയ്യുന്ന പ്രസാദം മനഃ പ്രസാദത്തിന്റെ പ്രതീകമാണ്. സംസ്‌ക്കാര സമ്പന്നനായ വ്യക്തിയുടെ ആദര്‍ശ ജീവിതത്തിന്റെ ഫലമായി അയാളുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന കൃതകൃത്യതയും ചാരിതാര്‍ത്ഥ്യവുമാണത്.  

എന്നാല്‍ ഇന്ദ്രിയ സുഖം വഴി ആദ്യം ഒരുവന് ഉണ്ടാകുന്ന സുഖം അവന് അമൃതം പോലെയാണ്. അവസാനം വിഷം പോലെയും അനുഭവപ്പെടും. അത് രാജസസുഖമാണ.് ആദ്യംമുതലേ നിദ്രയും ആലസ്യവും പ്രമാദവും വഴി ആത്മാവിനെ മയക്കുന്ന സുഖം താമസികം.  സത്വഗുണത്തില്‍ നിന്ന് ജ്ഞാനവും രജസ്സില്‍ നിന്ന് തീരാത്ത ആശയും തമോഗുണത്തില്‍ നിന്ന് തെറ്റും തെറ്റിദ്ധാരണയും അറിവില്ലായ്‌മയും ഉണ്ടാകുന്നു എന്ന് ഗീതയില്‍ത്തന്നെ പറയുന്നു.    

കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘സുഖം സുഖം കൈവശമുള്ള വസ്തു, കാന്താരമെങ്ങും തിരയുന്നു നമ്മള്‍’. കസ്തൂരിയുടെ ഗന്ധം തിരക്കി കസ്തൂരിമാന്‍ അലയുന്നു. എന്നാല്‍ അത് തന്നില്‍ത്തന്നെ ഉണ്ടെന്ന് മാന്‍ അറിയുന്നില്ല. മനുഷ്യന്റെ സ്ഥിതിയും ഇപ്രകാരമല്ലേ?

എസ്. ബി. പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.