തിരുവനന്തപുരം: കോവിഡ് കാലത്ത് സത്യവാങ്മൂലത്തിന്റെയും മറ്റും പേര് പറഞ്ഞ് പൊതുജനങ്ങളില്‍ നിന്നും പിഴ ഈടാക്കുക വഴി പൊലീസ് പിരിച്ചുണ്ടാക്കിയത് 35 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 35,17,57,048 രൂപ.
രണ്ടാം കോവിഡ് തരംഗക്കാലത്ത് മാത്രം 82,630 പേര്‍ക്കെതിരെ പല വകുപ്പുകളില്‍ കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പകര്‍ച്ച വ്യാധി നിയന്ത്രണനിയമ പ്രകാരം 500 മുതല്‍ 5000 രൂപ വരെയാണ് പിഴ ഈടാക്കിയത്.
മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള വിവാഹം, ചടങ്ങുകള്‍ എന്നിവയ്‌ക്ക് 5,000 ആയിരുന്നു പിഴ. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപയായിരുന്നു പഴി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ. മെയ് മാസം 14 മുതല്‍ 20 വരെയുള്ള ഒരാഴ്ചക്കാലം ചാകരയായിരുന്നു. ഈ ഏഴ് ദിവസങ്ങളില്‍ മാത്രം പൊലീസിന് പിരിക്കാന്‍ കഴിഞ്ഞത് 1,93,31,100 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: