തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയക്കളി. വനംമാഫിയയ്ക്ക് വഴങ്ങി കോഴിക്കോട് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ അന്വേഷണത്തില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍, സംഭവം വന്‍വിവാദമായതോടെ രായ്ക്കുരാമാനം ചുമതല മടക്കി നല്കി തലയൂരി. നാണം കെടുമെന്ന് വ്യക്തമായതോടെയാണ് മടക്കിക്കൊണ്ടുവന്നത്. കൂടുതല്‍ ഉത്തരവാദിത്തം നല്കി മുഖം രക്ഷിക്കാനും വഴിയൊരുക്കി.
കേസില്‍ വനം മാഫിയയ്ക്കും അവര്‍ക്ക് ഒത്താശ ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ റിപ്പോര്‍ട്ട് നല്കിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ധനേഷ്കുമാര്‍.അന്വേഷണസംഘത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയ ധനേഷിനെ കോഴിക്കോട് ഫഌയിംഗ് സ്ക്വാഡിലേക്ക് തിരികെ പോകാനായിരുന്നു നിര്‍ദേശം. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതലയും നല്കി. വനംമാഫിയ പ്രചരിപ്പിച്ച ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് വന്‍വിവാദമായി, അതിശക്തമായ എതിര്‍പ്പുകളും ഉടലെടുത്തു. വകുപ്പില്‍ പോലും കടുത്ത എതിര്‍പ്പുയര്‍ന്നു. ഇതോടെ രാത്രിയോടെ നടപടി പിന്‍വലിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട തൃശൂര്‍, എറണാകുളം ജില്ലകളിലെ വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിന്നുമായിരുന്നു ധനേഷ്കുമാറിനെ മാറ്റിയത്.
മുട്ടില്‍ മരംമുറിയില്‍ മുഖ്യപ്രതി റോജി അഗസ്റ്റിനടക്കമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ റിപ്പോര്‍ട്ട് നല്‍കിയത് ധനേഷ്കുമാറായിരുന്നു. റോജി അഗസ്റ്റിനും സംഘവും കടത്തിക്കൊണ്ടുപോയ ഈട്ടിത്തടികള്‍ പിടിച്ചെടുത്തതിന്റെ പിറ്റേന്ന് സൗത്ത് വയനാട് ഡിവിഷന് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുന്‍ തീയതിവച്ച് പാസുകള്‍ ചമച്ചിരുന്നു. ഇത് ഇത് ആസൂത്രിതമായിരുന്നുവെന്നും ധനേഷ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: