ന്യൂദല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി (കുറവ്) നികത്താനുള്ള കേന്ദ്ര സഹായത്തിന്റെ മൂന്നാം പ്രതിമാസ ഗഡു അനുവദിച്ചു. 17 സംസ്ഥാനങ്ങള്‍ക്കായി 9871 കോടി രൂപയാണ് കേന്ദ്ര ധനവിനിയോഗ വകുപ്പ് നല്‍കിയത്. കേരളത്തിന് മൂന്നാം ഗഡുവായി ലഭിച്ചത് 1657.58 കോടി. കേരളത്തിന് ആകെ കിട്ടിയത് 4972.74 കോടി രൂപയാണ്.
ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലായി ആകെ 29,613 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഗ്രാന്റ് അനുവദിക്കുന്നത്. 15-ാമത് ധനകാര്യ കമ്മീഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ ഗ്രാന്റാണ് ശുപാര്‍ശ ചെയ്തത്. 12 പ്രതിമാസ തവണകളായി ഗ്രാന്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: