Categories: Kerala

ജനം ടിവിയുടെ കുതിപ്പില്‍ മാതൃഭൂമി കൂപ്പുകുത്തി; തീവ്ര ഇടതുപക്ഷ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം; വാര്‍ത്ത വിഭാഗം മേധാവി പ്രതിഷേധിച്ച് രാജിവെച്ചു

മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം ടിവിയുടെ മുന്നേറ്റം മനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലകള്‍ക്കൊപ്പം എത്താന്‍ പലപ്പോഴും മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ മനോരമയും മാതൃഭൂമിയും രണ്ടാം സ്ഥാനത്ത് മാറി മാറി വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഈ സ്ഥാനത്തേക്ക് ആറുവര്‍ഷം മുമ്പ് ആരംഭിച്ച ജനംടിവിയുടെ കടന്നുവരവോടെ മാതൃഭൂമി വീണ്ടും താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.

Published by

തിരുവനന്തപുരം: മാതൃഭൂമി ന്യൂസിന്റെ എഡിറ്റോറിയല്‍ മേധാവി രാജിവെച്ചു. മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ചാനല്‍ തീവ്ര ഇടതുപക്ഷനിലപാട് എടുത്ത് മുന്നോട്ടു പോകാനുള്ള നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പിണറായി സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം മനേജ്‌മെന്റ് തലത്തില്‍ നിന്നും ലഭിച്ചിരുന്നതായി മാതൃഭൂമി ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല ഉണ്ണി പുലര്‍ത്തിയിരുന്നത്. ചാനല്‍ ഇടതുപക്ഷ നിലപാട് എടുത്തതോടെ പലപ്പോഴും ഏഴാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനിടെ, മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം ടിവിയുടെ മുന്നേറ്റം മനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെയുള്ള ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലകള്‍ക്കൊപ്പം എത്താന്‍  പലപ്പോഴും മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍  മനോരമയും മാതൃഭൂമിയും രണ്ടാം സ്ഥാനത്ത് മാറി മാറി വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഈ സ്ഥാനത്തേക്ക് ആറുവര്‍ഷം മുമ്പ് ആരംഭിച്ച ജനംടിവിയുടെ കടന്നുവരവോടെ മാതൃഭൂമി വീണ്ടും താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.  

ഇതോടെയാണ് തീവ്രഇടതുപക്ഷ നിലപാട് സ്വീകരിക്കാന്‍ ചാനല്‍ തയാറായത്. തുടര്‍ന്ന് പ്രൈം ടൈം ചര്‍ച്ചകളില്‍ നിന്ന് വേണു ബാലകൃഷ്ണനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി, ശ്രീജ ശ്യാം എന്നിവരാണ് ഇപ്പോള്‍ രാത്രി ചര്‍ച്ചകള്‍ നടത്തുന്നത്. വേണുവിനെ പൂര്‍ണമായും ചാനല്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെയാണ് അദേഹത്തിന്റെ സഹോദരനായ ഉണ്ണി ബാലകൃഷ്ണന്‍ ചാനലിന്റെ പടിയിറങ്ങുന്നത്. ഉണ്ണി ബാലകൃഷ്ണന്റെ രാജി ചാനല്‍ മുതലാളി എംവി ശ്രേയംസ് കുമാര്‍ അംഗീകരിച്ചിട്ടുണ്ട്.  

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനാണ്. വി എസ് അച്യുതാനന്ദന്റെ എക്സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നല്‍കിയതും ഉണ്ണി ബാലകൃഷ്ണനാണ്. ദീര്‍ഘകാലം മാതൃഭൂമി ന്യൂസിനെ നയിച്ച ശേഷമാണ് ഉണ്ണിയുടെ പടിയിറക്കം. 

1994 ല്‍ കലാകൗമുദിയില്‍ സബ് എഡിറ്ററായിട്ടാണ് ഉണ്ണി ബാലകൃഷ്ണന്‍ ഔദ്യോഗിക പത്രപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. 1996ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട്  ഏഷ്യാനെറ്റ് ന്യൂസിന്റെ ദില്ലി ബ്യൂറോയിലേക്ക് മാറി. ഏഷ്യാനെറ്റ് റീജിയണല്‍ എഡിറ്റര്‍ സ്ഥാനം രാജിവെച്ചാണ് അദേഹം മാതൃഭൂമി ചാനലിന്റെ തലപ്പത്ത് എത്തുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by