Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് ഭീതിയില്‍ അധ്യാപകരെത്തുന്നില്ല; എസ്എസ്എല്‍സി മൂല്യനിര്‍ണയം പ്രതിസന്ധിയില്‍

മൂല്യനിര്‍ണയത്തിന് ഉത്തരവ് ലഭിച്ച അധ്യാപകര്‍ എത്താതെയിരുന്നതിനെ തുടര്‍ന്ന് മറ്റ് അധ്യാപകരോട് മൂല്യനിര്‍ണയ ക്യാമ്പുകളിലെത്താന്‍ നിര്‍ദേശം നല്‍കി. ഡിഇഒ ഓഫീസുകളില്‍ നിന്ന് നേരിട്ട് അധ്യാപകരെ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ അപര്യാപ്തമാണെന്ന് അധ്യാപകര്‍ പറയുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 10:19 pm IST
in Kerala

തിരുവല്ല: കൊവിഡ് ഭീതിയുടെ നിഴലില്‍ ആരംഭിച്ച എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയത്തിനോട് നിസ്സഹരിച്ച് അധ്യാപകര്‍. തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പുകള്‍ അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. കൊവിഡ് വ്യാപനവും യാത്രാ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ ക്യാമ്പുകളില്‍ എത്താത്തത്. മൂല്യനിര്‍ണയത്തിന് നിയോഗിച്ച അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളുമെടുക്കണം. ഇവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

മൂല്യനിര്‍ണയത്തിന് ഉത്തരവ് ലഭിച്ച അധ്യാപകര്‍ എത്താതെയിരുന്നതിനെ തുടര്‍ന്ന് മറ്റ് അധ്യാപകരോട് മൂല്യനിര്‍ണയ ക്യാമ്പുകളിലെത്താന്‍ നിര്‍ദേശം നല്‍കി. ഡിഇഒ ഓഫീസുകളില്‍ നിന്ന് നേരിട്ട് അധ്യാപകരെ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ അപര്യാപ്തമാണെന്ന് അധ്യാപകര്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തിങ്കളാഴ്ച വൈകിട്ട് മൂല്യനിര്‍ണ്ണയം കഴിഞ്ഞ അധ്യാപകര്‍ പല സ്ഥലങ്ങളിലും  കുടുങ്ങി. കെഎസ്ആര്‍ടിസി ബസ് അയയ്‌ക്കാതെയിരുന്നതാണ് കാരണം. 20 പേര്‍ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ബസ് വിടുക. ജില്ലാതലത്തിലാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്യാമ്പുകളില്‍ അല്ലാതെ അധ്യാപകര്‍ക്ക്  വിദ്യാഭ്യാസ ജില്ലയ്‌ക്ക് പുറത്തുള്ള താമസ സ്ഥലത്തിന് സമീപത്തെ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. അതേസമയം, പ്ലസ്ടു അധ്യാപകര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതായും അധ്യാപകര്‍ പറയുന്നു.  

എസ്എസ്എല്‍സി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിഷമകരമായിരിക്കുകയാണെന്ന്  അധ്യാപകര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിന്റെ സാഹചര്യത്തില്‍ പരീക്ഷ ഉദാരമാക്കിയിരുന്നു. 80 മാര്‍ക്കിന്റെ പരീക്ഷയ്‌ക്ക് 160 മാര്‍ക്കിന്റെ ഉത്തരങ്ങളും 40 മാര്‍ക്കിന്റെ പരീക്ഷയ്‌ക്ക് 80 മാര്‍ക്കിന്റെ ഉത്തരങ്ങളും എഴുതാന്‍ അനുവദിച്ചു.160 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ കുട്ടി എഴുതിയാലും 80 മാര്‍ക്ക് മാത്രമെ നല്‍കാവൂ. അതേസമയം, അധ്യാപകര്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിച്ച് മാര്‍ക്കിടണം. ഇത് മൂലം മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണ്ടിവരും. ഒരു കെട്ടില്‍ 12 ഉത്തരക്കടലാസാണുള്ളത്. ഇക്കുറി മാര്‍ക്കും ചോദ്യങ്ങളും ഇരട്ടിയായിട്ടും മൂല്യനിര്‍ണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം കുറച്ചിട്ടില്ല.

പ്ലസ്ടു പഠനത്തിനൊപ്പം ഒന്നാം വര്‍ഷ പരീക്ഷയും; കുട്ടികള്‍ ആശങ്കയില്‍  

പ്ലസ്ടു ക്ലാസുകള്‍ക്കൊപ്പം ഒന്നാം വര്‍ഷ പരീക്ഷയ്‌ക്കും തയ്യാറെടുക്കേണ്ട അവസ്ഥയിലാണ്  ഇവര്‍. ഏത് പഠിക്കണമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. കൊവിഡ് ഭീതിയെ തുടര്‍ന്ന് മാറ്റിവച്ച ഒന്നാം വര്‍ഷ പരീക്ഷ സെപ്തംബറില്‍  നടക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, പ്ലസ്ടു ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ എങ്ങനെ പരീക്ഷയ്‌ക്ക് തയാറെടുക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇപ്പോഴത്തെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് ശേഷം സ്‌കൂള്‍ കണ്ടിട്ടില്ല. അവര്‍ ഓഫ് ലൈന്‍ പരീക്ഷയും എഴുതിയിട്ടില്ല. കൊവിഡ് മൂലം ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍. അതിനാല്‍ തന്നെ പാഠഭാഗങ്ങള്‍ വേണ്ട വിധത്തില്‍ ഗ്രഹിക്കാനും കഴിഞ്ഞിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് അധ്യാപകര്‍ പറയുന്നത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.