Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാളില്‍ അക്രമത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം; ഹിന്ദു ഐക്യവേദി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിരവധി പേരെ കൊന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായി. ഗ്രാമങ്ങളെ അഗ്നിക്കിരയാക്കി. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 09:47 pm IST
in Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം  ബംഗാളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ബംഗാള്‍ ഗവര്‍ണര്‍ എന്നിവരുടെ അടിയന്തര  ശ്രദ്ധ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹിന്ദു ഐക്യവേദി നിവേദനം നല്‍കി. സംസ്ഥാനത്തെ നിരവധി സാമൂഹിക,  സാഹിത്യ, സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലയില്‍പ്പെട്ടവര്‍ ഒപ്പിട്ട നിവേദനമാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. അക്രമത്തിന് ഇരയായവര്‍ക്ക് ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  ബംഗാളില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിരവധി പേരെ കൊന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായി. ഗ്രാമങ്ങളെ അഗ്നിക്കിരയാക്കി. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. വീടുകളില്‍ കൊള്ളയും കൊള്ളിവയ്‌പ്പും നടത്തി. രക്ഷയില്ലാതെ ഏതാണ്ട് എഴുപതിനായിരത്തില്‍ അധികം പേര്‍ക്ക് അടുത്ത സംസ്ഥാനമായ ആസാമിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നു. കൊല്ലപ്പെട്ടവരില്‍ അധികം പേരും പിന്നാക്ക വനവാസി വിഭാഗത്തില്‍ പെട്ടവരാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

അക്രമം തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാകട്ടെ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു. അക്രമം തടയേണ്ട പോലീസ് നിഷ്‌ക്രിയ അവസ്ഥയിലും. അതിനാല്‍ സൈന്യത്തെ  രംഗത്തിറക്കി ബംഗാളിലെ അക്രമികളെ അടിച്ചമര്‍ത്തി ക്രമസമധാനം ഉറപ്പ് വരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, കേന്ദ്ര സര്‍വകലാശാല ഭരണ സമിതി അംഗം മധുസൂദനന്‍പിള്ള എന്നിവരാണ് രാജ്ഭവനില്‍ എത്തി നിവേദനം നല്‍കിയത്.  

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കൊളന്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയ മിഷന്‍ കേരള മേഖല അധികാരി സ്വാമി വിവിക്താനന്ദ സരസ്വതി, പത്തനംതിട്ട ഋഷിജനാന സദനാലയത്തിലെ ദേവി നിഷഠ, ചിന്മയ മിഷന്‍ തിരുവനന്തപുരം ചീഫ് സേവക് സുരേഷ്‌മോഹന്‍, സുരേഷ്‌ഗോപി എംപി,  

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ. എം. അബ്ദുള്‍സലാം, കേരള യൂണിവേഴ്‌സിറ്റി മുന്‍ വിസി പി.കെ. രാധാകൃഷ്ണന്‍, ഛത്തീസ്ഗഡ് മുന്‍ ഡിജിപി  ഹരിസേന വര്‍മ്മ, ജസ്റ്റിസ്  പി.എന്‍. രവീന്ദ്രന്‍, മുന്‍ ഡിജിപി മാരായ ടി.പി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്, മുന്‍  ഐജി ഗോപിനാഥ്, ലെഫ്.ജനറല്‍ ശരത്ചന്ദ്്, ചലച്ചിത്ര സംവിധായകരായ വിജി തമ്പി, രാജസേനന്‍, കവി പി. നാരായണക്കുറുപ്പ്, എഴുത്തുകാരായ വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. കെ.സി. അജയകുമാര്‍, സിനിമാ നടന്‍ എം.ആര്‍. ഗോപകുമാര്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാര്‍, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് വിജയഹരി, തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, മാധ്വ ബ്രാഹ്മണ സഭ വര്‍ക്കിംഗ് പ്രസിഡന്റ് നാരായണ റാവു, ബ്രാഹ്മണ ഫെഡറേഷന്‍ പ്രസിഡന്റ് പ്രദീപ്‌ജ്യോതി, അയ്യന്‍കാളി ട്രസ്റ്റ്  സെക്രട്ടറി ഗോപി കൊച്ചുരാമന്‍,  അയ്യനര്‍ മഹാസംഘം ജനറല്‍ സെക്രട്ടറി രത്‌നരാജ്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി സി. രാജേഷ്, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, ട്രഷറര്‍ അരവിന്ദാഷന്‍നായര്‍, ജോയിന്റ് ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ഭാരവാഹികളായ ആര്‍.വി. ബാബു, ബിന്ദുമോഹന്‍, എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.കെ. രവീന്ദ്രനാഥ്, തുടങ്ങിയ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖരാണ് നിവേദനത്തില്‍ ഒപ്പു വച്ചിട്ടുള്ളത്.

Tags: keralaHinduAikyaVediWest Bengal violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.