Categories: Cricket

രണ്ട് ഖേദങ്ങള്‍ മനസ്സില്‍ ബാക്കിയുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ജീവിതത്തില്‍ സ്വപ്‌നങ്ങളെല്ലാം സാക്ഷാല്‍ക്കരിച്ച വ്യക്തിയാണെന്ന് നമ്മള്‍ കരുതുന്നുവെങ്കിലും ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മനസ്സില്‍ രണ്ട് ഖേദങ്ങള്‍ ബാക്കിയുണ്ട്.

Published by

മുംബൈ: ജീവിതത്തില്‍ സ്വപ്‌നങ്ങളെല്ലാം സാക്ഷാല്‍ക്കരിച്ച വ്യക്തിയാണെന്ന് നമ്മള്‍ കരുതുന്നുവെങ്കിലും  ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മനസ്സില്‍ രണ്ട് ഖേദങ്ങള്‍ ബാക്കിയുണ്ട്.  

‘ഇതില്‍ ആദ്യത്തേത് സുനില്‍ ഗവാസ്‌കറുമായി ഇതുവരെ ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ഞാന്‍ വളര്‍ന്നുവരുമ്പോള്‍ ഗവാസ്‌കര്‍ ആയിരുന്നു എന്റെ ബാറ്റിംഗ് ഹീറോ. ഒരു ടീമിന്റെ ഭാഗമെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം ഇതുവരെ കളിക്കാന്‍ കഴിഞ്ഞില്ല. എന്റെ ക്രിക്കറ്റ് പ്രവേശനത്തിന് രണ്ട് വര്‍ഷം മുമ്പേ ഗവാസ്‌കര്‍ വിരമിച്ചിരുന്നു,’ സച്ചിന്‍ പറയുന്നു.

കുട്ടിക്കാലത്തെ ഹീറോ ആയ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി കൗണ്ടിക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്ന വ്യക്തിയാണ് സച്ചിന്‍. അതേ സമയം അദ്ദേഹവുമായി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സച്ചിന്റെ രണ്ടാമത്തെ ദുഖം. ക്രിക്കറ്റ് ഡോട്ട് കോമിനോടുള്ള അഭിമുഖത്തിലായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ഈ ഇരട്ട ഖേദ പ്രകടനം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക