Categories: Kerala

അതിദാരിദ്ര്യമെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മതം കുടുംബശ്രീയുടെ കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യവും ഫലം കണ്ടില്ലെന്ന് തെളിയുന്നു

1997-98 ലെ സംസ്ഥാന ബജറ്റിലാണ് സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍-കുടുംബശ്രീയുടെ രൂപീകരണം പ്രഖ്യാപിച്ചത്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യമെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മതത്തോടെ കുടുംബശ്രീ പദ്ധതിയും ഫലം കണ്ടില്ലെന്ന് വ്യക്തം. കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യം -കുടുംബശ്രീ വഴിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് അതിദാരിദ്ര്യം എന്ന് വ്യക്തമായതോടെ കുടുംബശ്രീ എന്ത് ചെയ്തു എന്ന ചോദ്യവും ഉയരുന്നു.  

1997-98 ലെ സംസ്ഥാന ബജറ്റിലാണ് സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍-കുടുംബശ്രീയുടെ രൂപീകരണം പ്രഖ്യാപിച്ചത്. 1990 മുതല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ത്രിതല സംവിധാനത്തിന്റെ വിജയത്തില്‍ നിന്നാണ് അംഗീകരിക്കപ്പെട്ട സാമൂഹ്യ ഘടനയായി കുടുംബശ്രീ മാറിയത്. ഇത് വഴിയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെല്ലാം സംസ്ഥാനം നടപ്പിലാക്കുന്നത്.  

സ്ത്രീശാക്തീകരണത്തിലൂന്നിയ സാമ്പത്തിക-സാമൂഹ്യ-ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്വതന്ത്ര വനിതാ കൂട്ടായ്മയായ അയല്‍ക്കൂട്ടത്തിന്റെ ഭരണപരവും സംഘടനാപരവുമായ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശാസവും മുഖേന സ്ത്രീകള്‍ സ്വയം ശാക്തീകരിക്കുന്നുവെന്നുമാണ് കുടുംബശ്രീയുടെ അവകാശ വാദം. ഇതിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് ഓരോ ബജറ്റിലും അനുവദിക്കുന്നത്. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കുടുംബശ്രീയെയാണ് സംസ്ഥാനം മാധ്യമമാക്കിയിരിക്കുന്നത്. കൂടാതെ നിരവധി സംസ്ഥാന പദ്ധതികളുടെയും നിര്‍വ്വഹണ ഏജന്‍സിയും കുടംബശ്രീയാണ്. എന്നാല്‍ ഇതൊന്നും കൃത്യമായി ഫലവത്തായില്ലെന്നാണ് മുഖ്യമന്ത്രിയുടെ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജന സര്‍വേ പ്രഖ്യാപനം വ്യക്തമാക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by