ജാതമാത്രന്‍ കിടക്കുന്ന മുറിയില്‍ നാനാവിധത്തിലുള്ള അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മുന്‍കാലങ്ങളില്‍ അണുബാധയെ ഗ്രഹബാധ അല്ലെങ്കില്‍ ഭൂതഗണ (ആധുനിക ശാസ്ത്രം പറയുന്ന വൈറസുകളും ബാക്ടീരിയകളും) ബാധ എന്നാണ് പറഞ്ഞിരുന്നത്.
അതിനായി മുറികളില്‍ ധൂപാര്‍ച്ചന നടത്തേണ്ടതായിട്ടുണ്ട്. പണ്ടണ്ട് കൊമ്പഞ്ച്, കുളമ്പഞ്ച്, ചന്ദനം ഗുല്‍ഗുലു, ചെഞ്ചല്യം, നീറ, ഭൂതിയുണര്‍ത്തി ഇവ ചിരട്ടക്കനലില്‍ ഇട്ട് നെയ്യും ചേര്‍ത്ത് പുകയ്‌ക്കുമായിരുന്നു. കൊമ്പ് അഞ്ച് എന്നാല്‍ കൃഷ്ണമൃഗക്കൊമ്പ് കണ്ടാമൃഗക്കൊമ്പ്, കാട്ടുപോത്തിന്‍ കൊമ്പ്, ആട്ടിന്‍ കൊമ്പ്, കലമാന്‍ കൊമ്പ് എന്നിവ. കുളമ്പ് അഞ്ച് എന്നാല്‍ ഇവയുടെ കുളമ്പുകള്‍. ഇപ്പോള്‍ വന്യമൃഗ സംരക്ഷണ നിയമമനുസരിച്ച് ഈ കുളമ്പുകളും കൊമ്പുകളും കൈവശം വയ്‌ക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. മേല്‍പ്പറഞ്ഞ ധൂമവസ്തുക്കള്‍ക്ക് പകരം താഴെ പറയുന്ന വസ്തുക്കള്‍ കൊണ്ട് ധൂപദ്രവ്യങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. മയില്‍പ്പീലിത്തണ്ട്, ചെഞ്ചല്യം, ഗുല്‍ഗുലു, വയമ്പ്, കൊട്ടം, രാമച്ചം, ഭൂതിയുണര്‍ത്തി, പശുവിന്റെയോ കാളയുടെയോ വാലിലെ രോമം, മണിക്കുന്തിരിക്കം, തിരുവട്ടപ്പശ, എരുക്കിന്‍ വേര്, നാന്മുഖപ്പുല്ല്, അകില്‍ ഇവ സമം പൊടിച്ച് ചിരട്ടക്കനലില്‍ ചേര്‍ത്ത് പുകയ്‌ക്കാവുന്നതാണ്. പുക ശ്വസിക്കുന്നത് ശ്വാസനാളിയെ ബാധിക്കില്ല. മാത്രവുമല്ല യാതൊരു വിധ ശ്വാസരോഗ പ്രശ്‌നങ്ങളുമുണ്ടാകില്ല. ജ്വരരോഗങ്ങളില്‍ നിന്നെല്ലാം ജാതമാത്രനെ ഇത് സംരക്ഷിക്കുന്നു.
ശിശുവിന് ഏതെങ്കിലും തരത്തിലുള്ള ജ്വരമുണ്ടായാല്‍ തീഷ്ണ മരുന്നുകളുടെ വീര്യത്തെ ശിശുവിന് താങ്ങാന്‍ കഴിയായ്കയാല്‍ മരുന്ന് അമ്മയ്‌ക്ക് കൊടുക്കുണം.ആയുര്‍വേദ സമ്പ്രദായത്തിലുള്ള മരുന്നുകളുടെ കാര്യത്തില്‍ മാത്രമാണിത്. ഇക്കാര്യം ശ്രദ്ധയിലുണ്ടാവണം.
അമ്മ സേവിച്ച മരുന്ന് മുലപ്പാലിലൂടെ കുട്ടിക്ക് ലഭ്യമാകും. എത്രനാള്‍ പാലൂട്ടുന്നുവോ അത്രയും കാലം കുട്ടി കഴിക്കുന്ന അതേ മരുന്ന് അമ്മയും കഴിക്കേണ്ടതാണ്.
കുട്ടികള്‍ക്ക് പനി വന്നാല്‍ സാധാരണ ജ്വരത്തിന് നല്‍കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ കഷായമാണെങ്കില്‍ പന്ത്രണ്ടില്‍ ഒന്ന് തൂക്കം കഷായ മരുന്നുകളെടുത്ത് സാധാരണ കഷായത്തിനെടുക്കുന്ന അത്രയും വെള്ളത്തില്‍ വെന്ത് ഒരാള്‍ക്ക് കൊടുക്കുന്ന കഷായത്തിന്റെ എട്ടിലൊന്നെടുത്ത് മേമ്പൊടി ഇരട്ടി ചേര്‍ത്ത് ശിശുവിന് കൊടുക്കുക. അമ്മയ്‌ക്ക് സാധാരണ പോലെ കഷായമുണ്ടാക്കി കൊടുക്കുക.
ഉദാ: ശിശുവിന് പനി വന്നാല്‍ കിരിയാത്ത്, ചിറ്റമൃത്, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, വയമ്പ്, ചുക്ക് ഇവ എല്ലാം ചേര്‍ത്ത് എട്ട് ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് പത്തുമില്ലി കഷായം ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിപ്പിക്കുക. ശിശുവിനാകുമ്പോള്‍ പത്തുമില്ലി കഷായം രാവിലെ മുതല്‍ ഒരു ഉച്ച നേരം വരെ പലപ്രാവശ്യമായി കുടിപ്പിക്കണം. അതേ സമയം ഈ മരുന്നുകളെല്ലാം അഞ്ചുഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, നാനൂറു മില്ലിയായി വറ്റിച്ച് നൂറുമില്ലി വീതം ശിശുവിന്റെ അമ്മ അരസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിക്കുക.
സാധാരണ ശിശുക്കളില്‍ കണ്ടു വരുന്നതാണ് മലബന്ധം. മലബന്ധമുള്ള കുട്ടികളില്‍ വായിലും മലദ്വാരത്തും വെളുത്ത പൂപ്പല്‍ ഉണ്ടായിരിക്കും. ഇതിന്റെ മൂര്‍ധന്യാവസ്ഥയില്‍ കുട്ടിയുടെ കുടലിലും ആമാശയത്തിലും പൂപ്പല്‍ നിറഞ്ഞ് വിശപ്പില്ലാതെയും മലമൂത്ര വിസര്‍ജ്യമില്ലാതെയും ഭീകരമായ അണുബാധയാല്‍ ശിശുവിന് മരണം തന്നെ സംഭവിച്ചേക്കാം. ഇതിനായി അക്കിക്കറുക, പൊരിച്ച
പൊന്‍കാരം, ഇവ അരഗ്രാം വീതം മുലപ്പാലില്‍ ഉരച്ച് കുഞ്ഞിന്റെ നാവില്‍ തൊട്ടു കൊടുക്കുക. രണ്ടോ മൂന്നോ ദിവസം ഇപ്രകാരം ചെയ്താല്‍ മേല്‍പ്പറഞ്ഞ രോഗം എത്ര ഭീകരമായാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് ശമിക്കും.
പൊന്‍കാരം പൊരിക്കേണ്ട വിധം: പൊന്‍കാരത്തിന്റെ ശുദ്ധി എന്നു പറയുന്നത് അത് പൊരിച്ചെടുക്കുന്നതിലാണ്. ഇരുമ്പു ചീനച്ചട്ടിയില്‍ പൊന്‍കാരം ഇട്ട് അടുപ്പില്‍ വച്ച് ഉരുകി വെള്ളം പൊലെയാകുമ്പോള്‍ ഇറക്കി വച്ചാല്‍ വികസിച്ച് വെളുത്ത് തൂവെള്ള പൊടി പോലെയായകും. ഇരുമ്പുചട്ടുകം കൊണ്ടേ ഇളക്കാവൂ. ഈ പൊടിയാണ് ശുദ്ധിയുള്ള പൊന്‍കാരം. ഇത് ഉള്ളില്‍ കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: