Categories: World

വീണ്ടും റോക്കറ്റ് ആക്രമണം നടത്തി ലബനന്‍; ആര്‍ട്ടിലറി ഫയറിംഗിലൂടെ തിരിച്ചടിച്ച് ഇസ്രയേല്‍, ലബനന്റെ ആക്രമണം ഒരാഴ്ചയ്‌ക്കിടെ മൂന്നാംതവണ

മെയ് പത്തിന് ഗാസയില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം മൂന്നം തവണയാണ് ലബനനില്‍നിന്ന് ഇസ്രയേലിനെ ഉന്നമിട്ട് റോക്കറ്റ് ആക്രമണം നടത്തുന്നത്.

Published by

 ജറുസലേം: ബുധനാഴ്ച ഇസ്രയേലിനെ ലക്ഷ്യമാക്കി ലബനന്‍ അതിര്‍ത്തിയില്‍നിന്ന് നാലു റോക്കറ്റുകള്‍ അയച്ചതിനു പിന്നാലെ ആര്‍ട്ടിലറി ഫയറിംഗിലൂടെ തിരിച്ചടിച്ച് ഇസ്രയേലി സൈന്യം. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധം റോക്കറ്റുകളില്‍ ഒരെണ്ണം തകര്‍ത്തു. ശേഷിച്ചവയില്‍ ഭൂരിഭാഗവും തുറസായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് സേന അറിയിച്ചു. റോക്കാറ്റാക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്രയേലി നഗരമായ ഹൈഫയിലും കിഴക്കന്‍ പ്രദേശങ്ങളിലും മുന്നറിയിപ്പ് ശബ്ദം മുഴക്കി. 

ദക്ഷിണ ലബനനിലെ നഗരമായ ടയറിലുള്ള സിദ്ദിഖിന്‍ എന്ന ഗ്രാമത്തില്‍നിന്നാണ് റോക്കറ്റുകള്‍ അയച്ചതെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ആരാണ് റോക്കറ്റുകള്‍ അയച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവശത്തും നാശനഷ്ടങ്ങളില്ല. മെയ് പത്തിന് ഗാസയില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം മൂന്നം തവണയാണ് ലബനനില്‍നിന്ന് ഇസ്രയേലിനെ ഉന്നമിട്ട് റോക്കറ്റ് ആക്രമണം നടത്തുന്നത്. 

തിങ്കളാഴ്ച ആറ് ഷെല്ലുകള്‍ ഇസ്രയേലിലേക്ക് ലബനനില്‍നിന്ന് അയച്ചുവെങ്കിലും അവ അതിര്‍ത്തിക്കുള്ളില്‍ത്തന്നെ വീണിരുന്നു. അതിനും ആര്‍ട്ടിലറി ഫയറിംഗിലൂടെ ഇസ്രയേല്‍ മറുപടി നല്‍കി. വ്യാഴാഴ്ച അയച്ച റോക്കറ്റുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ വീണതിനാല്‍ നാശനഷ്ടമുണ്ടായിരുന്നില്ല.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by