Categories: World

ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍

ലെബനന്‍ മിസൈലുകള്‍ വിക്ഷേപിച്ച ശേഷം, അതിര്‍ത്തി പ്രദേശത്തിന് സമീപം 4 കിലോമീറ്റര്‍ ചുറ്റളവില്‍ മുന്നറിയിപ്പ് സൈറനുകള്‍ പുറപ്പെട്ടിരുന്നു.

Published by

ജറുസലം: പാലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിനൊപ്പം ചേരാന്‍ ലെബനന്‍ നടത്തിയ ശ്രമം പാഴായി. അയല്‍രാജ്യമായ ഇസ്രയേലിലേക്ക് അയച്ച് ആറു മിസൈലുകളും സ്വന്തം രാജ്യത്തു തന്നെ പതിച്ചു. എന്നാല്‍, ഇതിനു ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലെബനനില്‍ വ്യാപക നാശനഷ്ടമുണ്ടായെങ്കിലും ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേലിക്ക് മിസൈലുകള്‍ അയച്ച ഉറവിടത്തിലേക്കാണ് തിരിച്ചടി ഉണ്ടായത്.  

ലെബനന്‍ മിസൈലുകള്‍ വിക്ഷേപിച്ച ശേഷം, അതിര്‍ത്തി പ്രദേശത്തിന് സമീപം 4 കിലോമീറ്റര്‍ ചുറ്റളവില്‍ മുന്നറിയിപ്പ് സൈറനുകള്‍ പുറപ്പെട്ടിരുന്നു. തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ലെബനന്‍ സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി. എന്നാല്‍, ഇവ സ്വന്തം രാജ്യത്തു തന്നെ പതിക്കുകയായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ലെബനന്‍ ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ പ്രയോഗിച്ചെങ്കിലും അവയെല്ലാം മെഡിറ്ററേനിയന്‍ കടലില്‍ വന്നിറങ്ങി.

ഇസ്രയേല്‍ വെടിവയ്പില്‍ തങ്ങളുടെ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ഹിസ്ബുള്ള തീവ്രവാദ സംഘടന പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച സിറിയയില്‍ നിന്ന് മൂന്ന് മിസൈലുകള്‍ ഇസ്രായേലിന് നേരെ ഉതിര്‍ത്തിരുന്നു. ഒരു റോക്കറ്റ് സിറിയയ്‌ക്കുള്ളില്‍ പതിക്കുകയും മറ്റ് രണ്ട് ഗോളന്‍ ഹൈറ്റ്‌സിലെ തുറന്ന സ്ഥലങ്ങളില്‍ പതിക്കുകയും ചെയ്തു. ഇപ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നു ആക്രമണം നേരിടേണ്ടി വരുന്ന ഇസ്രയേല്‍ കനത്ത തിരിച്ചടി ആണ് ഇവര്‍ക്കു നല്‍കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക