Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാമാരിക്കാലത്തെ സേവന മഹത്വം

കൊവിഡിന്റെ രണ്ടാം തരംഗം കനത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ നിസ്സഹായരായ രോഗികള്‍ക്കും ജനങ്ങള്‍ക്കും വിപുലമായ സഹായമാണ് സേവാഭാരതി ഒരുക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സന്നദ്ധസംഘടനകളില്‍ മുന്‍പന്തിയിലാണ് സേവാഭാരതിയുടെ സ്ഥാനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2021, 05:00 am IST
in Editorial

ഒന്നരവര്‍ഷത്തോളമായി ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലാണ്. ഭരണകൂടങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഈ വിപത്തില്‍നിന്ന് മാനവരാശിയെ രക്ഷിക്കാനാവില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഭാരതത്തെപ്പോലെ ജനപ്പെരുപ്പമുള്ള രാജ്യമാവുമ്പോള്‍ സ്ഥിതിവിശേഷം ഏറെ ദുഷ്‌ക്കരമാവുന്നു. ഇവിടെയാണ് സേവാഭാരതി പോലുള്ള സന്നദ്ധസംഘടനകളുടെ പ്രാധാന്യം. ആരോഗ്യ സംവിധാനം അപര്യാപ്തമാവുകയും, രോഗവ്യാപനത്തിന്റെ തോതും മാരകമായ സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ രോഗപ്രതിരോധത്തിന് സന്നദ്ധ സംഘടനകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ദേശീയ സേവാഭാരതി ആഗോളതലത്തില്‍തന്നെ അംഗീകരിക്കപ്പെടുന്നത് അത്യന്തം ചാരിതാര്‍ത്ഥ്യജനകമാണ്. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്റര്‍ 18 കോടിയിലേറെ രൂപ സംഭാവന ചെയ്തിരിക്കുന്നു. ദേശീയ സേവാഭാരതിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സേവാ ഇന്റര്‍നാഷണലിന്റെ അമേരിക്കന്‍ ഘടകത്തിനാണ് ഈ തുക കൈമാറുക. കൊവിഡ് പ്രതിരോധത്തിനായി ഭാരതത്തില്‍ ട്വിറ്റര്‍ ചെലവഴിക്കുന്ന 100 കോടി രൂപയില്‍നിന്നാണ് സേവാഭാരതിക്ക് ഇത്രയും തുക നല്‍കുന്നത്.

ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള സേവാ ഇന്റര്‍നാഷണല്‍ ഇതുവരെ കൊവിഡ് പ്രതിരോധത്തിനായി 120 കോടി രൂപ സമാഹരിക്കുകയുണ്ടായി. ഇതിനിടെയാണ് ട്വിറ്ററിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഇത് സേവാഭാരതിക്ക് വലിയ അംഗീകാരമാണ്. കൊവിഡിന്റെ രണ്ടാം തരംഗം കനത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ നിസ്സഹായരായ രോഗികള്‍ക്കും ജനങ്ങള്‍ക്കും വിപുലമായ സഹായമാണ് സേവാഭാരതി ഒരുക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സന്നദ്ധസംഘടനകളില്‍ മുന്‍പന്തിയിലാണ് സേവാഭാരതിയുടെ സ്ഥാനം. സേവാ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതിന് പുറമെ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങളും സേവാഭാരതി എത്തിച്ചുകൊടുക്കുന്നു. കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഊര്‍ജിതമായ പ്രവര്‍ത്തനമാണ് ഈ സംഘടന കാഴ്ചവയ്‌ക്കുന്നത്. കേരളത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം എത്താത്ത പഞ്ചായത്തുകളില്ല. കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാന്‍ സംഘടന സജ്ജവും സജീവവുമാണ്. ദല്‍ഹിയിലെ ആശുപത്രികള്‍ക്കു പുറത്ത് ഓക്‌സിജന്റെ കുറവനുഭവപ്പെട്ടപ്പോള്‍ ‘പ്രാണവായു സേവ’ എന്ന പേരില്‍ വൈദ്യസേവന രംഗത്തെ പരിചയസമ്പന്നരുടെ നേതൃത്വത്തില്‍ സേവാഭാരതി ഓക്‌സിജന്‍ എത്തിക്കുകവഴി നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വാഹനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളും കിടക്കകളും സജ്ജീകരിക്കുകയായിരുന്നു. ആശുപത്രികളിലേക്കു കൊണ്ടുവരുന്ന രോഗികള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതുവരെ ഓക്‌സിജന്‍ സൗകര്യം ഉറപ്പാക്കുന്നതിനായിരുന്നു ഇത്.

രാജ്യതലസ്ഥാനത്ത് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ പാക്കിസ്ഥാനില്‍നിന്നുള്ള അഭയാര്‍ത്ഥികളുടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വലിയ അരക്ഷിതാവസ്ഥയിലും ദുരിതത്തിലും അകപ്പെട്ടു. എന്തിനും ഏതിനും രാഷ്‌ട്രീയം കാണുന്ന അരവിന്ദ് കെജ്‌രിവാളിന്റെ എഎപി  സര്‍ക്കാര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. അപ്പോഴും സഹായത്തിനെത്തിയത് സേവാഭാരതിയാണ്. ഈ ദുരിതകാലത്ത് നിസ്വാര്‍ത്ഥമായി ജനങ്ങളെ സേവിക്കുന്ന സേവാഭാരതിയെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെപ്പോലുള്ളവര്‍ കലറവയില്ലാതെ പ്രശംസിക്കുകയുണ്ടായി. നിസ്സഹായരായ മനുഷ്യരുടെ കണ്ണീരൊപ്പുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യുന്ന സേവാഭാരതിക്കെതിരെ ചില മാധ്യമപ്രവര്‍ത്തകര്‍ വലിയതോതിലുള്ള പ്രചാരണം നടത്തി. സേവാഭാരതിയുടെ ആര്‍എസ്എസ് ബന്ധം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്. മോദി സര്‍ക്കാരിനെ പി

ന്തുണയ്‌ക്കുന്ന സംഘടനയാണിതെന്നും ചിലര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ഈ പ്രചാരണം. സേവാഭാരതിക്കു ലഭിക്കുന്ന സഹായം ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇപ്പോള്‍ ട്വിറ്റര്‍ തന്നെ കോടിക്കണക്കിന് രൂപ സംഭാവന ചെയ്യുമ്പോള്‍ സേവാഭാരതിയുടെ മഹത്വത്തിനാണ് അത് അടിവരയിടുന്നത്. ജാതിമതചിന്തകള്‍ക്കും രാഷ്‌ട്രീയത്തിനുമതീതമായി കഷ്ടപ്പെടുന്ന ജനങ്ങളുടെ കണ്ണീരൊപ്പുന്ന സേവാഭാരതി രാജ്യത്തിന് ഒരു അനുഗ്രഹമാണ്.

Tags: crisiscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.