Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യമാണ് ഒൗഷധിയാണ് വെറ്റില

വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വാഴുന്നു. അഗ്രത്തില്‍ കുടികൊള്ളുന്നത് ലക്ഷ്മീദേവി. മധ്യത്തില്‍ സരസ്വതി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2021, 06:05 pm IST
in Samskriti

ഹൈന്ദവാഘോഷങ്ങളിലും മംഗളകര്‍മങ്ങളിലും വെറ്റിലയ്‌ക്ക് പവിത്രമായൊരു സ്ഥാനമുണ്ട്. കൈലാസത്തില്‍ ശിവപാര്‍വതിമാര്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സസ്യമത്രേ വെറ്റില. പുണ്യസസ്യമായി കരുതുന്ന വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ടെന്നാണ് സങ്കല്‍പ്പം.  

വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വാഴുന്നു. അഗ്രത്തില്‍ കുടികൊള്ളുന്നത് ലക്ഷ്മീദേവി. മധ്യത്തില്‍ സരസ്വതി. മൂര്‍ത്തിത്രയം കുടിയിരിക്കുന്ന വെറ്റില അപാകമില്ലാതെ പരിപാലിക്കണം. അത് കടുംബത്തില്‍ ശ്രേയസ്സും ഐശ്വര്യവും നല്‍കും.  നടുന്ന ദിശയ്‌ക്കും പ്രത്യേകതയുണ്ട്. തെക്ക്പടിഞ്ഞാറുഭാഗത്ത് നടുന്നതാണ് ഉത്തമം.  

ശനിദോഷം മാറാന്‍ ഹനുമാന് വെറ്റിലമാല വഴിപാടായി നല്‍കാറുണ്ട്. വിവാഹത്തിന് വധൂവരന്മാര്‍ കാര്‍മികനും മുതിര്‍ന്നവര്‍ക്കും വെറ്റിലയില്‍ പണം വച്ചു നല്‍കിയാണ് അനുഗ്രഹം തേടുന്നത്. വെറ്റില വലതു കൈകൊണ്ടേ സ്വീകരിക്കാവൂ. ദക്ഷിണ നല്‍കുമ്പോള്‍ അതിന്റെ വാലറ്റം കൊടുക്കുന്നയാളുടെ നേര്‍ക്ക് ആവണം. ജ്യോതിഷത്തിലുമുണ്ട് വെറ്റിലയ്‌ക്ക് നിര്‍ണായകമായൊരു സ്ഥാനം.  

ഒരു കര്‍മ്മത്തിനും വാടിയതോ കീറിയതോ ആയ വെറ്റിലകള്‍ ഉപയോഗിക്കരുത്. ഭാരതമാണ് വെറ്റിലയുടെ ജന്മദേശം. സംസ്‌കൃതത്തില്‍ ഇത് നാഗവല്ലരിയെന്നും സപ്തശിരയെന്നും അറിയപ്പെടുന്നു.  

ധാരാളം ഔഷധഗുണങ്ങളും വെറ്റിലയ്‌ക്കുണ്ട്. വെറ്റില ചവയ്‌ക്കുന്നത് വായശുചിയാക്കുന്നു. മോണകളെ ഉറപ്പുള്ളതാക്കുന്നു. ഈ ശീലം അമിതമായാല്‍ രസമുകുളങ്ങള്‍ക്ക് അപചയം സംഭവിക്കും. വേദനസംഹാരികൂടിയാണ് വെറ്റില. വേദനയുള്ള ഭാഗത്ത് ഇത് അരച്ചു പുരട്ടിയാല്‍ വേദന ശമിക്കും. ഉത്തരേന്ത്യക്കാര്‍ ശ്വാസംമുട്ടല്‍ മാറാന്‍ വെറ്റില പ്രയോഗിക്കുന്ന വിധം കൗതുകകരമാണ്. വെറ്റിലയില്‍ അല്‍പം കടുകെണ്ണ തേച്ച് ചൂടാക്കി നെഞ്ചില്‍ വച്ചാല്‍ കഫമുരുകും. ശ്വാസം മുട്ടല്‍ മാറും.

Tags: medicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

Health

പാരമ്പര്യദര്‍ശനം: ഉള്ളി എന്ന സിദ്ധൗഷധം

India

വിമുക്ത സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ മരുന്ന് വിതരണ സേവനം

World

പാകിസ്ഥാനില്‍ നിന്നും കിട്ടാവുന്ന കൊള്ളാവുന്ന ചരക്ക് ചൈന വാങ്ങിക്കൂട്ടുന്നു…കഴുതകളെ…ഉപയോഗം ഇതാണ്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.