Categories: World

പാലസ്തീന്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍; ഗാസ അതിര്‍ത്തിയിലെ ശക്തമായ വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊലപ്പെട്ടു

'അടുത്ത ഏതാനും ദിവസം കൊണ്ട് ഇസ്രയേലിന്റെ പ്രഹരശേഷിയെന്താണെന്ന് ഹമാസ് തിരിച്ചറിയും. ഇനിയുള്ള ആക്രമണങ്ങള്‍ ഏതാനും നിമിഷത്തേക്കുള്ളതായിരിക്കില്ല. ദിവസങ്ങളോളം തങ്ങളുടെ തിരിച്ചടിയുണ്ടാകും

Published by

ജറുസലേം: അതിര്‍ത്തയില്‍ പലസ്തീന്‍ നടത്തി ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍. അതിര്‍ത്തിയില്‍ കലാപത്തിലൂടെ മുന്നേറിയ വിമതര്‍ക്കും പലസ്തീന്‍ ഭീകരര്‍ക്കുമെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഗാസ അതിര്‍ത്തിയിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നത്.

പലസ്തീന്‍ ഭീകരര്‍ ഇസ്രയേലി ജനവാസ മേഖകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കാര്‍ തകര്‍ന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ വ്യോമാക്രമണം തീരുമാനിച്ചത്. എന്നാല്‍ തിരിച്ചടിയില്‍ ഗാസയിലേയും സാധാരണ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്നും പലസ്തീനെ രക്ഷിക്കണമെന്നും റംസാന്‍ കാലത്തെ ഇത്തരം ആക്രമണം അംഗീകരിക്കാനാ വില്ലെന്നും പലസ്തീന്‍ ഭരണകൂടം വ്യക്തമാക്കി.

-->

‘അടുത്ത ഏതാനും ദിവസം കൊണ്ട് ഇസ്രയേലിന്റെ പ്രഹരശേഷിയെന്താണെന്ന് ഹമാസ് തിരിച്ചറിയും. ഇനിയുള്ള ആക്രമണങ്ങള്‍ ഏതാനും നിമിഷത്തേക്കുള്ളതായിരിക്കില്ല. ദിവസങ്ങളോളം തങ്ങളുടെ തിരിച്ചടിയുണ്ടാകും.ഇനി ഒരു തിരിച്ചുപോക്കില്ല. പൂര്‍ണ്ണമായും ശാന്തമാക്കും വരെ സൈനിക നടപടി തുടരും’ ഇസ്രയേല്‍ സൈനിക വക്താവ് ഹിദായ് സില്‍ബര്‍ബാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ അതിര്‍ത്തികളില്‍ പലസ്തീന്‍ ഭീകരര്‍ വന്‍തോതില്‍ ഷെല്ലാക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയത്. അതിര്‍ത്തിയിലെ വിമതപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന രീതിമാറ്റണമെന്ന ഐക്യരാഷ്‌ട്ര സഭയുടെ അഭ്യര്‍ത്ഥന ഇന്നലെ പുറത്തുവന്നതിന് ശേഷമാണ് ഇസ്രയേലിന്റെ തിരിച്ചടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക