ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിലെ പഠനത്തിനിടെയാണ് ഗൗരിയമ്മ ടി.വി. തോമസിനെ ആദ്യമായി കാണുന്നത്. ടിവിയുടെ സഹോദരി ത്രേസ്യാമ്മയെ കാണാന്‍ ഇടക്കിടെ കോളേജില്‍ വരാറുണ്ടായിരുന്നു. പിന്നിട് പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ പലപ്പോഴും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നു. തന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ പി. കൃഷ്ണപിള്ളക്കൊപ്പം ടിവിയും ഉണ്ടായിരുന്നു. ഈ അടുപ്പം പതിയെ പ്രണയത്തില്‍ കലാശിച്ചു.
പുന്നപ്ര- വയലാര്‍ സമരകാലത്ത് ജയില്‍വാസമനുഭവിക്കുമ്പോഴാണ് ടിവിക്ക് ഒരു മകനുള്ള കാര്യം ഗൗരിയമ്മ അറിയുന്നത്. ഗൗരിയമ്മ ടിവിയോട് പൊട്ടിത്തെറിച്ചു. കുറച്ചുനാളത്തെ അകല്‍ച്ചക്കു ശേഷം വീണ്ടും അടുപ്പത്തിലായി. ടിവിയും ഗൗരിയമ്മയും കമിതാക്കളാണെന്ന് നാട്ടില്‍ സംസാരമായതോടെ പാര്‍ട്ടിയിലും വലിയ ചര്‍ച്ചയായി. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹം നടത്തി.
രണ്ടു തവണ ഗൗരിയമ്മ ഗര്‍ഭം ധരിച്ചെങ്കിലും അലസി. പിന്നിട് ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ടിവിയും ഗൗരിയമ്മയും അകല്‍ച്ചയിലായി. തിരുവനന്തപുരത്ത് ഇരുവരും രണ്ടു വീടുകളില്‍ താമസമായി. പാര്‍ട്ടി രണ്ടായപ്പോള്‍ ഇരുവരും രണ്ട് പാര്‍ട്ടികളിലായി. 1977ല്‍ ടിവി അസുഖബാധിതനായതോടെ പാര്‍ട്ടിയുടെ അനുമതിയോടെ ആശുപത്രിയിലെത്തി. മുംബൈയില്‍ ചികിത്സയ്‌ക്ക് പോയപ്പോഴും ഗൗരിയമ്മ കൂടെ ഉണ്ടായിരുന്നു.
കെ എ അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: