Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍; റയലിനെ തകര്‍ത്ത് ചെല്‍സി

2012ല്‍ കിരീടം ചൂടിയ ശേഷം ചെല്‍സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകന്‍ തോമസ് ടൂഷലിന് ഇക്കുറി ചെല്‍സിക്കൊപ്പം മറ്റൊരു ഫൈനല്‍. 2018-19 വര്‍ഷത്തിലായിരുന്നു ഇതിന് മുന്‍പ് ടൂര്‍ണമെന്റില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍ അരങ്ങേറിയത്. ലിവര്‍പൂളും ടോട്ടനവും ഏറ്റുമുട്ടിയ ഫൈനലില്‍ 2-0ന്റെ വിജയവുമായി ലിവര്‍പൂള്‍ ചാമ്പ്യന്മാരാകുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 6, 2021, 10:03 pm IST
in Football

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍. ഇന്നലെ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ചെല്‍സി ഫൈനലിലെത്തിയതോടെയാണ് ഇംഗ്ലീഷ് ക്ലബുകള്‍ തമ്മിലുള്ള കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ പിഎസ്ജിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും ഫൈനലില്‍ പ്രവേശിച്ചിരുന്നു.

റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 1-1ന് സമനില പാലിച്ച ചെല്‍സി സ്വന്തം മൈതാനത്തെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയലിനെ തകര്‍ത്തത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-1ന്റെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലീഷ് നീലപ്പട സ്വന്തമാക്കിയത്. 2012ല്‍ കിരീടം ചൂടിയ ശേഷം ചെല്‍സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകന്‍ തോമസ് ടൂഷലിന് ഇക്കുറി ചെല്‍സിക്കൊപ്പം മറ്റൊരു ഫൈനല്‍. 2018-19 വര്‍ഷത്തിലായിരുന്നു ഇതിന് മുന്‍പ് ടൂര്‍ണമെന്റില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍ അരങ്ങേറിയത്. ലിവര്‍പൂളും ടോട്ടനവും ഏറ്റുമുട്ടിയ ഫൈനലില്‍ 2-0ന്റെ വിജയവുമായി ലിവര്‍പൂള്‍ ചാമ്പ്യന്മാരാകുകയും ചെയ്തു.

ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദത്തില്‍ 28-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍, 85-ാം മിനിറ്റില്‍ മേസണ്‍ മൗണ്ട് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. കളിയില്‍ 68 ശതമാനം പന്ത് കൈവശം വയ്‌ക്കുകയും ലക്ഷ്യത്തിലേക്ക് 5 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഒരിക്കല്‍ പോലും ചെല്‍സി ഗോളി മെന്‍ഡിയെ കീഴടക്കാന്‍ ബെന്‍സേമയും ഹസാര്‍ഡും ഉള്‍പ്പെട്ട റയല്‍ താരനിരക്ക് കഴിഞ്ഞില്ല. മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം റയല്‍ പ്രതിരോധത്തെ പിച്ചിചീന്തിയ ചെല്‍സി താരങ്ങള്‍ രണ്ട് തവണ ഗോളടിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ കരിം ബെന്‍സേമയുടെ ഗോളെന്നുറപ്പിച്ച ഹെഡര്‍ ഉള്‍പ്പെടെ ഒരുപിടി സേവുകളുമായി തിളങ്ങിയ ഗോള്‍കീപ്പര്‍ എദൂര്‍ദ് മെന്‍ഡിയുടെ മികവും ചെല്‍സി വിജയത്തില്‍ നിര്‍ണായകമായി.  

പന്തു കൈവശം വച്ചും പടിപടിയായി ആക്രമണങ്ങള്‍ സംഘടിപ്പിച്ചും റയല്‍ കളം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ചെല്‍സിയുടെ ആദ്യ ഗോള്‍. 28-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ തടയാന്‍ മുന്നോട്ടു കയറിവന്ന മുന്‍ ചെല്‍സി താരം കൂടിയായ റയല്‍ ഗോള്‍കീപ്പര്‍ ടിബോ കുര്‍ട്ടോയെ കബളിപ്പിച്ച് തലയ്‌ക്കു മുകളിലൂടെ ഹാവെര്‍ട്‌സ് വലയിലേക്ക് കോരിയിട്ടെങ്കിലും ക്രോസ് ബാറില്‍ തട്ടി പന്ത് റീ ബൗണ്ട് ചെയ്തു. തെറിച്ചു വന്ന പന്ത് പോസ്റ്റിന് തൊട്ടു മുമ്പിലുണ്ടായിരുന്ന തിമോ വെര്‍ണര്‍ ഗോള്‍കീപ്പര്‍ തിരിച്ചെത്തും മുന്‍പേ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഈ ഗോളിന് ചെല്‍സി ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ അലകടലായെത്തിയ ചെല്‍സി ആക്രമണങ്ങളില്‍നിന്ന് പലപ്പോഴും കുര്‍ട്ടോയാണ് റയലിനെ കാത്തത്. എന്‍ഗോളോ കാന്റെയും ഹാവെര്‍ട്‌സും തുടര്‍ച്ചയായി റയല്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ചെല്‍സി താരങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കുന്നതിനിടെ രണ്ടാം ഗോള്‍ പിറന്നു. ഇക്കുറിയും ഗോളിനു വഴിയൊരുക്കിയത് കാന്റെ. 85-ാം മിനിറ്റില്‍ റയല്‍ താരങ്ങളുടെ പാസ് ബോക്‌സിനു തൊട്ടുമുന്‍പില്‍വച്ച് പിടിച്ചെടുത്ത കാന്റെ അത് പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍ പുലിസിച്ചിനു നീട്ടി. ഇടതുവിങ്ങില്‍നിന്ന് ബോക്‌സിനു സമാന്തരമായി നീട്ടിയ പന്ത് മൗണ്ട് കൃത്യമായി വലയിലേക്ക് തട്ടിയിട്ടു. പിന്നീട് തിരിച്ചടിക്കാന്‍ റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം അവയെല്ലാം സമര്‍ഥമായി പ്രതിരോധിച്ചു. ഇതോടെ 2012നുശേഷം ആദ്യമായി ചെല്‍സി ഫൈനലിലേക്ക് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

Tags: റയല്‍ മാഡ്രിഡ്യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.