വുഹാന്‍: കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. ചൈനയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ സംഗീതോത്സവമായ സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവലീലാണ് ആളുകൾ കൂട്ടത്തോടെ പങ്കെടുത്തത്.
മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാന്‍ എത്തിയത്. രണ്ട് ദിവസങ്ങളിലായി നടന്ന സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവലിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ രണ്ട് ദിവസവും ആഘോഷമാക്കി.
എന്നാല്‍ വുഹാന്‍ നഗരം ഇപ്പോള്‍ കോവിഡ്മുക്തമാണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം മൂലം നടത്തിയിരുന്നില്ല.
വുഹാനിലെ ഗാര്‍ഡന്‍ എക്സ്പോ പാര്‍ക്കിലാണ് ഇത്തവണ ആഘോഷം നടന്നത്. ബീജീങില്‍ അഞ്ച് ദിവസത്തെ സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവല്‍ നടക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: