കോഴിക്കോട്: വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു സംഘടനകള്‍ നടത്തിയ വീട്ടുമുറ്റത്തെ സമരം പ്രഹസനമായി. സംസ്ഥാനത്തെ മന്ത്രിമാരും സിപിഎം, എല്‍ഡിഎഫ് നേതാക്കളും സമരത്തില്‍ പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും അടക്കമുള്ളവര്‍ സമരത്തില്‍ പങ്കാളിയായി. സമരത്തില്‍ പങ്കെടുത്ത മിക്കവരും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് കേന്ദ്രത്തിനെതിരെ സമരം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഐം നേതാവ് വി.കെ.സി. മമ്മദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കുടുംബസമേതം പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വി.കെ.സി. മമ്മദ് കോയയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ എംഎല്‍എയും വികെസി ചെരുപ്പിന്റെ ഉടമയുമായ വി.കെ.സി. മമ്മദ് കോയ സൗജന്യ വാക്സിന്‍ എടുത്ത ശേഷമാണ്, സൗജന്യ വാക്സിന്‍ നല്‍കാത്ത മോദി സര്‍ക്കറിനെതിരെ ഇന്നലെ ചെങ്കൊടി പിടിച്ച് വീട്ടുമുറ്റത്ത് സമരം ചെയ്തത്.
കൊവിഡ് വാക്‌സിന്‍ നല്‍കാത്ത മോദി സര്‍ക്കാരിന്റെ നയത്തിനെതിരെ വീട്ടുമുറ്റത്ത് സമരം എന്ന കുറിപ്പോടെ അദ്ദേഹം തന്നെ കുടുംബത്തോടൊപ്പം സമരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതാണ് അദ്ദേഹത്തിന് പാരയായത്. വാക്‌സിനുമായി ബന്ധപ്പെട്ട് വികെസിയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ട്രോളന്മാര്‍ പറയുന്നു.
വികെസിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ട്രോളന്മാര്‍ വികെസിയെയും സിപിഎം സമരത്തെയും പൊളിച്ചടുക്കുന്നത്. നല്ലളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കുത്തിവച്ചതിന്റെ ഫോട്ടോ മാര്‍ച്ച് നാലിന് വികെസി പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെരിരെ വ്യാജപ്രചരണം നയിക്കുന്ന വി.കെ.സി. മമ്മദ് കോയയുടെ ഉടമസ്ഥതയിലുള്ള വികെസി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: