ഫ്ലോറിഡ: ഫ്ലോറിഡയില്‍ കൊവിഡിനെ തുടര്‍ന്ന് 72 പേര് മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 35,030 ആയി ഉയര്‍ന്നു. ഇന്ന് 5,178 പേരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ സംഖ്യ 2,222,546 ആയി. 91,636 പേരെ ഇതുവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പാന്‍ഡമിക്കിന്റെ രണ്ടാം ഘട്ടത്തില്‍ അമേരിക്കയിലെ രോഗികളുടെ എണ്ണം ഏറ്റവും വര്‍ദ്ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഫ്ലോറിഡ പത്താം സ്ഥാനത്താണ്. ഒര്‍ലാന്റൊ മെട്രോ ഏരിയായിലാണ് കൊവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെയുള്ള കണക്കുകളാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഓറഞ്ചു കൗണ്ടിയില്‍ ഇതിനകം 16 വയസ്സിനു മുകളിലുള്ള 70% പേര്‍ക്കും കൊവിഡ് വാക്സിന് പൂര്‍ണ്ണമായും നല്കാന് കഴിഞ്ഞതായി മേയര്‍ ജെറി ഡെമിംഗിംസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ 38192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതിനു മുമ്പുള്ള ആഴ്ചയില്‍ കൊവിഡ് സ്ഥിരികരിച്ചത് 42668 പേരിലാണെന്ന് അധികൃതര്‍ പറഞ്ഞു. അതോടൊപ്പം മരണം കഴിഞ്ഞ ആഴ്ചയില്‍ 414 ഉം, അതിനു മുമ്പുള്ള ആഴ്ചയില്‍ 452 ഉം ആയിരുന്നു.
ഫ്ലോറിഡ ഗവര്‍ണര്‍ കൊറോണ വൈറസിനെ നേരിടാന്‍ പ്രഖ്യാപിച്ച സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി അടുത്ത 60 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: