ഇന്ത്യയുടെ ജനസംഖ്യ 140 കോടിയാണ് എന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്. നിലവില്‍ ലോകത്തില്‍ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വാക്സിന് ജനങ്ങള്‍ക്ക് നല്‍കിയത് ഇന്ത്യ യാണ്. അത് 11 കോടിക്ക് മുകളില്‍ എത്തിക്കഴിഞ്ഞു. വെറും 85 ദിവസം കൊണ്ടാ ണ് 11 കോടി വാക്സിന് കൊടുത്തത് എന്നോര്‍ക്കണം. പക്ഷെ ഇന്ത്യയുടെ ജനസംഖ്യ വച്ചു നോക്കിയാല്‍ അത് പത്ത് ശതമാനം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ അമേരിക്കയുടെ ജനസംഖ്യ 33 കോടി മാത്രമേയുള്ളൂ. അതില്‍ 8 കോടി പേര്‍ക്ക് വാക്സിന് എത്തി കഴിഞ്ഞു. അതായത് മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്നു ഭാഗം വാക്സിന് സ്വീകരിച്ചു കഴിഞ്ഞുവെന്നര്‍ത്ഥം. കാരണം ജനസംഖ്യ ഇന്ത്യയുടെ അത്രയില്ല എന്നത് തന്നെ കാരണം. ബ്രിട്ടന്റെ കാര്യമെടുത്താല്‍ ജനസംഖ്യ 6.6 കോടിയാണ്. എങ്കില്‍ അതില്‍ 3.2 കോടി ആളുകള്‍ക്ക് വാക്സിന് ഒരു ഡോസ് എങ്കിലും കിട്ടി. 1 കോടി ആളുകള്‍ക്ക് 2 ഡോസും കിട്ടി. അവിടെ മരണപ്പെട്ടവരില്‍ 90ശതമാനവും 50 വയസ്സിന് മുകളിലുള്ളവരാണ്. അതു കൊണ്ട് ആ കാറ്റഗറിയിലുള്ള ആളുകളെയാണ് അവര്‍ ആദ്യം പരിഗണിച്ചത്. കൂടാതെ ആരോഗ്യരംഗത്തെ മുന്‍നിരയിലുള്ള പ്രവര്‍ത്തകരെയും.അത് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പക്ഷെ ബ്രിട്ടന് 60 ശതമാനത്തിന് മുകളില്‍ വാക്സിനുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു.
രണ്ടാംഘട്ടത്തിന്റെ വേഗത
രണ്ടാം ഘട്ടത്തില്‍ വാക്സിനേഷന് യുവാക്കളിലേക്ക് എത്തുമ്പോള്‍ നാല് ഇരട്ടി വേഗതയുണ്ടാകും. ഇന്ത്യന്‍ ജനസംഖ്യയില്‍ 65 ശതമാനം യുവാക്കളാണ്.
അതായത് 15 മുതല്‍ 45 വയസ്സ് വരെ. ആ പട്ടികയിലെ ആളുകള്‍ക്ക് ഇത് വരെ വാക്സിന് കൊടുത്തു തുടങ്ങിയിട്ട് പോലും ഇല്ല. കാരണം ദുര്‍ബ്ബലരായ നമ്മുടെ വയോജനങ്ങളുടെ ജനസംഖ്യയും ആരോഗ്യ പ്രവര്‍ത്തകരെയും പരിഗണിച്ചപ്പോള്‍ തന്നെ അത് 11 കോടി കടന്നു. അതായത് യുകെ യിലെ ആകെ ജനസംഖ്യയുടെ ഇരട്ടി വാക്സിന് നമ്മള് ഇപ്പോള്‍ തന്നെ കൊടുത്തു കഴിഞ്ഞു. എന്നിട്ടും നമ്മള് ജനസഖ്യയുടെ 12% മാത്രമേ വാക്സിന് എത്തിയിട്ടുള്ളൂ. ശേഷിക്കുന്ന 88% ജനസംഖ്യയില്‍ യുവാക്കളും കുട്ടികളും ഉള്‍പ്പെടും. മേയ് 1 മുതല്‍ 18 വയസ്സ് മുതല്‍ ഉള്ളവര്‍ക്കും വാക്സിന് എടുക്കാമെന്ന് തീരുമാനം വന്നു കഴിഞ്ഞു. അങ്ങനെയെങ്കില്‍ നമ്മള് മുകളില്‍ പറഞ്ഞ 65 ശതമാനമമാണ് ഇനി വാക്സിന് എടുക്കാനായി എത്തുക. അപ്പോള്‍ ഇനി വാക്സിന് എടുക്കാനുള്ള തിരക്കും കൂടും എന്നു ഉറപ്പ്.
കാരണം വയോജനങ്ങളെ പോലെ അല്ല യുവാക്കള്‍. അവരുടെ മൊബിലിറ്റി കൂടും. വയസ്സായവര്‍ക്ക് വാക്സിന് എടുക്കാന്‍ വേണ്ടി ആരെങ്കിലും അവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാഹനങ്ങളില്‍ എത്തിക്കേണ്ടിവരും. എന്നാല്‍ യുവജനങ്ങള്‍ക്ക് ആ തടസ്സമില്ല. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ വാക്സിനേഷന് വളരെ വേഗത്തിലാകും എന്നര്‍ത്ഥം. മേയ് മുതല്‍ ഏറ്റവും വേഗത്തില്‍ ഇന്ത്യ 50 കോടി വാക്സിനേഷന് കടക്കും. 85 ദിവസം കൊണ്ടാണ് 11 കോടി വാക്സിന് നല്കിയതെങ്കില് അടുത്ത 60 ദിവസം കൊണ്ട് 40 കോടി പേരില്‍ വാക്സിനേഷന് നടത്തും. അതായത് 5 ഇരട്ടി വേഗത. മോദി സര്‍ക്കാര്‍ വരുന്ന 10 ദിവസത്തിനുള്ളില്‍ അതിനായി ഉള്ള പദ്ധതികള്‍ തയാറാക്കി കഴിഞ്ഞു.
നിലവില്‍ നമ്മുടെ ഉല്‍പ്പാദനം കൊണ്ട് തന്നെ ഇപ്പോഴുള്ള സ്പീഡ് സുഗമമായി കടന്ന് പോകും. പക്ഷെ 4,5 ഇരട്ടി വേഗതിയില്‍ പോയാലെ ഇനിയുള്ള 65% ജനസംഖ്യയെ കവര്‍ ചെയ്യന്‍ സാധിക്കൂ. അപ്പോള്‍ വേഗത കൂട്ടേണ്ടി വരും. അത് എങ്ങനെയൊക്കെയാണ് ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് പരിശോധിക്കാം.
കൊവാക്സിന് ഭാരത് ബയോടെക്ക് എന്ന ഇന്ത്യന്‍ കമ്പനിയുടെ നിലവിലെ പ്രതിമാസ ഉല്പാദനം 50 ലക്ഷം എന്നത് നേരെ 6 കോടിയിലേക്ക് എത്തും., കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതിമാസ ഉത്പാദനം ഇപ്പോള്‍ 7 കോടിയാണ്. അത് നേരെ 10 കോടിയായി ഉയര്‍ത്തും. നോവാ വാക്സിന്റെ (പുതിയ വാക്സിന്) പ്രതിമാസം 8 കോടിയാകും.റഷ്യ (സ്പുട്നിക് 5) യുമായി സഹകരിച്ച് നമ്മുടെ ആറ് ഫാര്‍മ കമ്പനികള്‍ ഉദ്പാദിപ്പിക്കുന്നത് ഏഴ് കോടി വാക്സിനാണ്. ഡോ. റെഡ്ഡീസ് ലാബ്, ഗ്ലാന്റ് ഫാര്‍മ തുടങ്ങിയവ ഇതില്‍പെടും. ജോണ്സണ് ആന്റ് ജോണ്സണ് പ്രതിമാസം 5 കോടി വാക്സിന് ഇറക്കുമതി ചെയ്യും. കാഡിലാ കമ്പനിയുടെ സി-കൊവിഡ് വാക്സിന് പ്രതിമാസം 1.2 കോടി ലഭ്യമാക്കും. ഭാരത് ബയോടെക്കിന്റെ പുതിയ വാക്സിന് പ്രതിമാസ ഉത്പാദനം പ്രതീക്ഷിക്കുന്നത് 8 കോടിയാണ്.
അതായത് ഭാരതം 40 കോടി വാക്സിന് വരും മാസങ്ങളില്‍ ഉല്പാദിപ്പിക്കുമെന്നര്ത്ഥം. തുടര്‍ന്നുള്ള മാസങ്ങളില്‍ വാക്സിന് ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാം.ഭാരതം ലോകത്തിന്റെ ഫാര്‍മസിയാണെന്ന് അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കള്‍ ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉല്പാദിപ്പിച്ചു കയറ്റി അയക്കുന്നത് ഇന്ത്യയാണ്. അതിനാല്‍ തന്നെ മരുന്ന്, വാക്സിന് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്ക് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ. ഏതാണ്ട് 150 ല്‍ അധികം രാജ്യങ്ങള്‍ക്ക് നമ്മള് കോവിഡ് കാലത്ത് മരുന്നുകള്‍ എത്തിച്ചു. അതിന് ശേഷം 70 ഓളം രാജ്യങ്ങള്‍ക്ക് ഭാരതം 7 കോടിയോളം കോവിഡ് വാക്സിനുകള്‍ നല്കി.
അമേരിക്കയുടെ ചുവട്ടില്‍ കിടക്കുന്ന കരീബിയന്‍ ദ്വീപ് രാജ്യമാണ് ബര്‍ബഡോസ്. ദരിദ്ര രാജ്യമാണ്. ജനസംഖ്യ വെറും 2.5 ലക്ഷം മാത്രമാണ്. ഒരുപക്ഷേ കൊവിഡ് പടര്‍ന്നു പിടിച്ചാല്‍ ആ മഹാമാരിയെ ചെറുക്കാന്‍ കഴിയാതെ ഒരു രാജ്യത്തെ ജനസംഖ്യ തന്നെ ഇല്ലാതായേക്കാം. അവര്‍ക്ക് ഇന്ത്യ സൗജന്യമായി വാക്സിന് എത്തിച്ചു. ഇതിന് നന്ദി പറയാന്‍ അവിടുത്തെ പ്രധാനമന്ത്രി നിറഞ്ഞ കണ്ണുകളോടെ ആണ് ക്യാമറക്ക് മുന്നില്‍ വന്നത്. ആ രാജ്യത്തെ ജനങ്ങള്‍ മോദിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അമേരിക്കയല്ല ഇന്ത്യയാണ് അവര്‍ക്ക് ജീവന് രക്ഷിക്കാന്‍ ഉള്ള ഉപാധി നല്‍കിയത്. അത് പോലെ ദരിദ്ര രാജ്യങ്ങള്‍ ആയ അനവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വാക്സിന് കിട്ടാത്ത കാനഡ പോലുള്ള വലിയ രാജ്യങ്ങള്‍ക്കും ഇന്ത്യ നമ്മുടെ കടമയുടെ ഭാഗമായി വാക്സിന് എത്തിച്ചു. ലോകത്തിന്റെ ഫാര്‍മസിയായ ഭാരതത്തിന് മനുഷ്യകുലത്തെ രക്ഷിക്കാനുള്ള കടമയുണ്ട്, ബാധ്യതയുണ്ട്.
ലോകാ: സമസ്താ സുഖിനോ ഭവന്തു എന്നു ഭാരതം പറയുക മാത്രമല്ല അത് ചെയ്തു കാണിക്കുകയും ചെയ്തു. ഇന്ത്യ ഇന്ത്യയായി തന്നെ നിലനില്‍ക്കണം. ഇന്ത്യക്ക് ചൈനയാവാനോ അമേരിക്കയാവാനോ കഴിയില്ല. മനുഷ്യത്വം ഇന്ത്യയുടെ സാംസ്കാരത്തിന്റെ ഭാഗമാണ്.
ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം
പ്രോട്ടോക്കോള്‍ അനുസരിച്ചു ഏറ്റവും ഗുരുതരമായ ആളുകള്‍ക്ക് ആണല്ലോ എല്ലാവരും ആദ്യ ഘട്ടം വാക്സിന് എത്തിക്കുന്നത്. പക്ഷെ വാക്സിന് എടുക്കാന്‍ ആളുകള്‍ സ്വയം അധികം മുന്നോട്ട് വരുന്നില്ല എന്നതും സത്യമാണ്. ബോധവല്‍ക്കരണതിന് ഉള്ള സമയക്കുറവുമുണ്ട്. പോളിയോ പോലെ ടിവിയില്‍ പരസ്യം കൊടുത്തും ബസ് സ്റ്റേഷനിലും റെയില്‍വെ സ്റ്റേഷനിലും ഒക്കെ വിതരണം ചെയ്യാനും പറ്റിയ തരത്തിലുള്ള പ്രതിരോധ വാക്സിന് അല്ലല്ലോ കോവിഡ് വാക്സിന്.
കാരണം മീസില്‍സ്, റൂബെല്ല വാക്സിന് നല്കാന് മലപ്പുറത്തെ സ്കൂളില്‍ എത്തിയ ഡോക്ടറെ തല്ലി ഓടിച്ച മത തീവ്രവാദികള്‍ നൂറ് ശതമാനം സാക്ഷരത ഉള്ള കേരളത്തിലെ കാഴ്ചയാണ്. അത്തരത്തില്‍ ഉള്ളവരെ ബോധവല്‍ക്കരണം നടത്താന്‍ അടുത്ത ഘട്ടത്തിലെ സാധിക്കൂ. ഇപ്പോള്‍ നമ്മള് ചെയ്യേണ്ടത്, നമുക്ക് കിട്ടുന്ന ആദ്യ അവസരത്തില്‍ വാക്സിന് എടുക്കുക എന്നതാണ്. അല്ലാതെ ചില രാഷ്ട്രീയ പാര്ട്ടിക്കാര് പറയുന്നത് കേട്ട് വാക്സിനെതിരെ പ്രചാരണം നടത്താനോ, ക്ഷാമം ഉണ്ടെന്നു പറഞ്ഞു ജനങ്ങളെ ഭീതിയിലാഴ്ത്താനോ ശ്രമിക്കാതിരിക്കുക. ലോകത്തിന്റെ ആദരവ് നേടിയ കോവിഡ് പോരാട്ടം നടത്തിയ ഒരു രാജ്യം എളുപ്പം തോറ്റ് കൊടുക്കില്ലെന്ന സാമാന്യ യുക്തിയെ തിരിച്ചറിയുക.
രാജ്യത്തെ ഒറ്റുകാരെ നിലക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്ക്കാറിനുമറിയാം. പക്ഷെ അവരുടെ അപവാദ പ്രചരണത്തെ ജനങ്ങള്‍ നേരിടണം. വാക്സിന് തീരുന്നേ, വാക്സിന് ക്ഷാമം, ഞങ്ങള്‍ക്ക് കൂടുതല്‍ വേണം എന്നൊക്കെ വിവാദം ഉണ്ടാക്കി അതില്‍ നിന്നും കിട്ടുന്ന രാഷ്ട്രീയ ലാഭം നോക്കി നടക്കുന്ന കഴുകന്മാരായ കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ്സ് പാര്‍ട്ടികളെ ജനങ്ങള്‍ തിരിച്ചറിയണം. കാരണം മോദി സര്‍ക്കാര്‍ കോറോണയോട് യുദ്ധം ചെയ്യണോ അതോ രാഷ്ട്രീയപ്പാര്‍ട്ടികളോട് യുദ്ധം ചെയ്യണോയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: