Categories: Kerala

മകനും ഭാര്യയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു; ക്വാറന്റൈനില്‍ പ്രവേശിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

പ്രൈമറി കോണ്‍ടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചത്.

Published by

തിരുവനന്തപുരം: മകനും ഭാര്യയ്‌ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകനും മരുമകളുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചത്. തനിക്കു രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണിലൂടെയും ഇടപെട്ട് നടത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി.

കെ.കെ.ശൈലജയുടെ പോസ്റ്റ്-

പ്രിയമുള്ളവരെ,

എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക