Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജീവന്റെ വിലയുള്ള ജാഗ്രത…അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം

. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉള്‍പ്പടെ അനവധി രംഗങ്ങളില്‍ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂട്ടുകയുമാണ്.

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Apr 16, 2021, 05:18 pm IST
in Article

കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളില്‍ തന്നെ കേരള സര്‍ക്കാര്‍ ഉപയോഗിച്ചിരുന്ന ബോധവല്‍ക്കരണ വാചകമാണ് ‘ജീവന്റെ വിലയുള്ള ജാഗ്രത.’

ആദ്യത്തെ ഒരു വര്‍ഷം നമ്മള്‍ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്തുവാന്‍ സാധിച്ചത് അതുകൊണ്ടാണ്.

ഈ വര്‍ഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. എന്റേത് ഉള്‍പ്പടെ.

ഇതിന് പല കാരണങ്ങള്‍ ഉണ്ട്.

1. ഒന്നാമത്തെ തരംഗത്തില്‍ കാര്യങ്ങള്‍ പൊതുവെ നന്നായി കൈകാര്യം ചെയ്തത്.

2. കൊറോണക്കാലത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകള്‍ മൊത്തമായി മുകളിലേക്ക് പോകാതിരുന്നത്.  

3. വാക്‌സിനേഷന്‍ എത്തി, ഇനി കാര്യങ്ങള്‍ താഴേക്ക് മാത്രമേ പോകൂ എന്ന വിശ്വാസം.  

ഈ വിശ്വാസം കാരണം ഫെബ്രുവരിയില്‍ തന്നെ ആളുകള്‍ പൊതുവെ ജാഗ്രത  വെടിഞ്ഞു തുടങ്ങിയിരുന്നു. മാസ്‌ക് ഉപയോഗം തുടര്‍ന്നു എന്നതൊഴിച്ചാല്‍ ജനജീവിതം ഏറെക്കുറെ സാധാരണഗതിയില്‍ ആയി.

അപ്പോളാണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. അതോടെ നിയന്ത്രണങ്ങള്‍  പോയി. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്നത് പൂര്‍ണ്ണമായും ഇല്ലാതായി. കേരളത്തില്‍ തെക്കും വടക്കും യാത്രകള്‍ അനവധി ആയി. വീട്ടുകാര്‍ നാട്ടിലേക്ക് ജാഥക്കും പ്രചാരണത്തിനുമായിറങ്ങി, വോട്ടു തേടി സ്ഥാനാര്‍ത്ഥികളും സംഘവും വീടുകളില്‍ എത്തി.  

ഇതേ സമയത്ത് തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ രണ്ടാമത്തെ തരംഗം ഉണ്ടായത്. മഹാരാഷ്‌ട്ര പോലെ തിരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഉള്‍പ്പടെ. അതും നമ്മുടെ അലംഭാവം കൂട്ടി. രണ്ടാമത്തെ തരംഗം നമ്മളെ തൊടാതെ കടന്നു പോകും എന്നൊരു വിശ്വാസം വന്നു. അത് അസ്ഥാനത്തായി.

കഴിഞ്ഞ ഒക്ടോബറില്‍ നമ്മള്‍ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് വീണ്ടും കയറുകയാണ്.

മറ്റു പ്രദേശങ്ങളില്‍ ഒന്നാമത്തെ കുന്നിന്റെ പത്തു മടങ്ങ് വരെയാണ് രണ്ടാമത്തെ കുന്ന്. ഇന്ത്യയില്‍ തന്നെ ഒരു ലക്ഷത്തിന് താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തില്‍ നിന്നും ഇപ്പോള്‍ തന്നെ കേസുകള്‍ രണ്ടു ലക്ഷം കഴിഞ്ഞു. എന്നിട്ടും നമ്മള്‍ ഉച്ചിയില്‍ എത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ ഒന്നാം തരംഗത്തില്‍ പതിനായിരം കടന്ന നമ്മള്‍ രണ്ടാം തരംഗത്തില്‍ പ്രതിദിനം ഇരുപത്തയ്യായിരമോ മുപ്പത്തിനായിരമോ എത്താം.

ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി.

കേസുകളുടെ എണ്ണമല്ല ജീവന്‍ എടുക്കുന്നത്. രോഗം ബാധിക്കുന്ന, ഓക്‌സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളില്‍ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുന്‌പോള്‍ ആനുപാതികമായി ഓക്‌സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും. ഒരു പരിധി വരെ ഇപ്പോള്‍ ഉള്ള സംവിധാനം കൊണ്ടും, എഫ്. എല്‍. ടി. സി. യില്‍ വരെ ഓക്‌സിജന്‍ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയും,  കുറച്ചൊക്കെ മറ്റു രോഗ ചികിത്സകള്‍ മാറ്റിവച്ചും  നമുക്ക് മരണനിരക്ക് പിടിച്ചു നിര്‍ത്താം.  

അവിടുന്നും മുകളിലേക്ക് പോയാലോ?

അത് നമുക്ക് കേരളത്തില്‍ പരിചയമില്ലാത്ത പ്രദേശമാണ്.

ആശുപത്രിയില്‍ കിടക്കകള്‍ മതിയാകാതെ വരും.

വെന്റിലേറ്റര്‍ ആര്‍ക്ക് കൊടുക്കണമെന്ന് ചിന്തിക്കേണ്ടി വരും.

മരണനിരക്ക് ഒരു ശതമാനത്തിന് മുകളില്‍ പോകും.

പക്ഷെ ഇറ്റലി മുതല്‍ അമേരിക്ക വരെയുള്ള പ്രദേശങ്ങളില്‍ നമ്മള്‍ കണ്ടതാണ്.

ഇത് കേരളത്തില്‍ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വത്തിന് ഇപ്പോള്‍ തന്നെ നമ്മള്‍ അല്പം വിലകൊടുത്തു കഴിഞ്ഞു. ഇനി അത് വഷളാകാതെ നോക്കാം.

പ്രായോഗികമായി നമ്മള്‍ ചെയ്യേണ്ടത് 

1. കൊറോണയുടെ രണ്ടാമത്തെ കുന്നിറങ്ങുന്നത് വരെ രോഗം വരാതെ നോക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുക.

2. വീട്ടില്‍ പ്രായമായവരോ മറ്റു തരത്തില്‍ ഹൈ റിസ്‌ക് ഗ്രൂപ്പില്‍ ഉള്ളവരോ ഉണ്ടെങ്കില്‍ അവരെ മറ്റുള്ളവരുമായുള്ള സന്പര്‍ക്കം പരമാവധി കുറച്ചു സംരക്ഷിക്കുക.

3. ഒരിക്കല്‍ രോഗം ഉണ്ടായതുകൊണ്ടോ,  വാക്‌സിന്‍ ലഭിച്ചു എന്നതുകൊണ്ടോ  അമിതാത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്‌സിന്‍ ലഭിച്ചവര്‍ക്കും രോഗം ഉണ്ടായവര്‍ക്കും   വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

4. നിങ്ങള്‍ എത്രമാത്രം ആളുകളുമായി സന്പര്‍ക്കം കുറക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ (ഒരു വിവാഹത്തിന് നൂറ്റി അന്‍പത് പേര്‍ വരെ ആകാം) എന്നതൊക്കെ പൊതു  സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ്. അല്ലാതെ പൂര്‍ണ്ണമായും റിസ്‌ക് ഇല്ലാതാക്കുന്നതല്ല എന്ന് മനസ്സിലാക്കി പെരുമാറുക.

5.  ഹാന്‍ഡ് വാഷിംഗ്/ സാനിട്ടൈസര്‍, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇതൊക്കെ കൃത്യമായി പാലിക്കുക.

6. തിരഞ്ഞെടുപ്പ് കാലത്ത്/രാഷ്‌ട്രീയക്കാര്‍ക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങള്‍ ഉണ്ടങ്കില്‍ പോലും അതൊന്നും നിങ്ങളെ രക്ഷിക്കില്ല എന്ന് മനസ്സിലാക്കുക.

7. പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊറോണക്ക് ചാകരക്കാലമാണ് എന്ന് ഉറപ്പിക്കുക. മുന്‍പ് പറഞ്ഞത് പോലെ പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താന്‍ അനുമതി നല്‍കുന്നതൊക്കെ പൊതുസമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ്. അല്ലാതെ പൂര്‍ണ്ണമായും റിസ്‌ക് ഇല്ലാതാക്കുന്നതല്ല.

8. രോഗത്തെ പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണക്ക് വാക്‌സിന്‍ ഇല്ലാതിരുന്ന കാലത്തും നമ്മെ രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്‍പില്‍ നിന്നു പടവെട്ടിയവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്കൊക്കെ വാക്‌സിന്‍ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷെ ഒരു വര്‍ഷമായി നിരന്തരം അമിതമായി തൊഴില്‍ ചെയ്തും ‘ഇപ്പോള്‍ തീരും’ എന്നും കരുതിയിരുന്ന കൊറോണ വീണ്ടും ആവര്‍ത്തിക്കുന്നത് കണ്ടും, ആരോഗ്യ കാരണങ്ങളാല്‍ നടപ്പിലാക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും പ്രായോഗിക കാരണങ്ങളാല്‍ മാറ്റിവെക്കുന്നത് കണ്ടും അവര്‍ അല്പം തളര്‍ന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ട് പിന്തുണക്കുന്നതോടൊപ്പം അവര്‍ക്ക് കൂടുതല്‍ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തം ആണ്.

9. കൊറോണ മാറി ജീവിതം ‘സാധാരണഗതിയില്‍’ ആകും എന്ന വിശ്വാസത്തോടെ ഇരുന്നവരാണ് നാം എല്ലാം. ഇപ്പോള്‍ കാര്യങ്ങള്‍ വഷളാകുന്നത് നമ്മെ മാനസികമായി തളര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അധ്യയന വര്‍ഷം എങ്കിലും സ്‌കൂളില്‍ പോയി തുടങ്ങാം എന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതല്‍ സംസാരിക്കുക, ആളുകളുടെ വിഷമങ്ങള്‍ മനസിലാക്കുക, സമ്മര്‍ദ്ദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ചികിത്സ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ തേടുക.

10. പ്രായോഗികമായും സാന്പത്തികമായും ബുദ്ധിമുട്ടുകള്‍ ഉള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഇല്ലാതായ തൊഴിലുകള്‍ ചെയ്തിരുന്നവര്‍ (ടൂറിസം, കാറ്ററിങ്, ടാക്‌സി, ചെറുകിട കച്ചവടക്കാര്‍). അവരെ അറിഞ്ഞു സഹായിക്കുവാന്‍ ശ്രമിക്കുക.

 കാലവും കടന്നു പോകും. ലോകത്ത് കൊറോണക്ക് അടിപ്പെട്ട് പോയ ഇംഗ്ലണ്ടും അമേരിക്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വാക്‌സിനേഷന്‍ കൊണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടും കൊറോണക്ക് മേല്‍ വിജയം നേടുന്നതിന് അടുത്താണ്. സ്വിറ്റ്‌സര്‍ലാണ്ടില്‍ ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കുറയുകയാണ്. തൊഴിലും സന്പദ് വ്യവസ്ഥയും കൊറോണയുടെ അടുത്ത് മേല്‍ക്കൈ നേടിയ രാജ്യങ്ങളില്‍ നന്നായി വരികയാണ്. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉള്‍പ്പടെ അനവധി രംഗങ്ങളില്‍ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂട്ടുകയുമാണ്. അപ്പോള്‍ ഈ മരത്തോണിന്റെ അവസാനത്തെ ലാപ്പില്‍ നമ്മള്‍ എത്തി നില്‍ക്കുന്‌പോള്‍ മുന്നോട്ട് നോക്കാന്‍ ഏറെ നല്ല കാര്യങ്ങള്‍ ഉണ്ട്.

Tags: covidമുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.