അകവുംപുറവുമെരിയും തീഷ്ണമാം
പ്രവാസ കാണ്ഡങ്ങള്‍ക്കു മീതെ
കച്ചിത്തുരുമ്പിനെ കടഞ്ഞെടുത്തുയര്ത്തുന്നു
വേവലാതി കുന്നുകള്‍.
ആകാശഗംഗയുടെ കാണക്കയങ്ങളിലേക്ക്,
വിയര്‍പ്പു ചാലുകളൊക്കയും തേടുന്നഭയം.
ഭഗീരഥന്മാര് പുനര്‍ജനി തേടുന്നു
അന്യതവാഴും മണല്ക്കാട്ടില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: