മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടി. പ്രതിരോധനിര താരം സെര്‍ജിയോ റാമോസ് ലിവര്‍പൂളിനെതിരായ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്പെയിനുവേണ്ടി കളിക്കുന്നതിനിടെ റാമോസിന്റെ കാലിന് പരിക്കേറ്റു.
റാമോസിന് എത്ര ദിവസം വിശ്രമം വേണ്ടിവരുമെന്ന് ക്ലബ്ബ് വെളിപ്പെടുത്തിയില്ല. ചൊവ്വാഴ്ചയാണ് റയല്‍ മാഡ്രിഡ് – ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഇന്ന് ഐബറെ നേരിടും. ഏപ്രില്‍ പത്തിന് ബാഴ്സലോണയുമായി ഏറ്റുമുട്ടും. ഏപ്രില്‍ 14 ന് ലിവര്‍പൂളുമായുളള രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറും.
ബുധനാഴ്ച കൊസോവക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് റാമോസിന് പരിക്കേറ്റത്. മത്സരത്തില്‍ സ്പെയിന് 3-1 ന് വിജയിച്ചു. ഞായറാഴ്ച ജോര്‍ജിയക്കെതിരായ മത്സരത്തില്‍ റാമോസ് കളിച്ചില്ല. കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെയാണ് റാമോസ് വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: