ഓക്ലന്‍ഡ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ ഫിന് അലന് ഐപിഎല്ലിനുള്ള തയ്യാറെടുപ്പ് ഓക്ലന്ഡില് ആരംഭിച്ചു. പതിനെട്ട് പന്തില്‍ അര്‍ധ സെഞ്ചുറി നേടി അലന് ന്യൂസിലന്‍ഡിന് ബംഗ്ലാദേശിനെതിരായ അവസാന ടി 20 യില്‍ 65 റണ്‍സ് വിജയം സമ്മാനിച്ചു. ഇൗ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് തൂത്തുവാരി 3-0.
പതിനെട്ട് പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ അലന് 29 പന്തില്‍ 71 റണ്‍സ് അടിച്ചെടുത്തു. പത്ത് ഫോറും മൂന്ന് സിക്സറും അടിച്ചു. അലന്റെ ആദ്യ ടി 20 അര്‍ധ സെഞ്ചുറിയാണിത്. ടി 20 യില്‍ അതിവേഗം അര്‍ധ സെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ ബാറ്റസ്മാനെന്ന നേട്ടം അലന് സ്വന്തമായി. 14 പന്തില്‍ അമ്പത് തികച്ച കോളിന് മണ്‍റോയാണ് അതിവേഗം അര്‍ധ സെഞ്ചുറി അടിച്ച ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്.
മഴമൂലം പത്ത് ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് അലന്റെ അടിപൊളി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 141 റണ്‍സ് എടുത്തു. 142 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 9.3 ഓവറില്‍ 76 റണ്‍സിന് പുറത്തായി. ഫിന് അലനാണ് കളിയിലെ കേമന്‍. ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും ന്യൂസിലന്‍ഡ് വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: