ഡാളസ്: ഡാളസ് ഓക്ക്ലോണ്‍ ലെമന്‍ അവന്യൂവിലുള്ള ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ ആരാധനയ്ക്കെത്തിയ ഗര്‍ഭിണിയായ സ്ത്രീയെ പുറത്താക്കുന്നതിന് വൈദികന് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് ഡാളസ് കാത്തില് ഡയോസീസ് അന്വേഷണം ആരംഭിച്ചു.
ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. മൂന്നു പോലീസ് ഓഫീസര്‍മാര്‍ പള്ളിയിലെത്തി പള്ളിയില്‍ നിന്നും പോകണമെന്ന് ഹാരിസ്റ്റനോട് ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ കൈവിലങ്ങ് വെക്കേണ്ടിവരുമെന്നും ഉദ്യോസ്ഥര്‍ ഭീഷിണിപ്പെടുത്തി.
ഞാന്‍ ചെയ്ത കുറ്റം എന്താണ് എന്ന് ഹാരിസ്റ്റന്‍ ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും ഉത്തരം നല്‍കുന്നതിന് പോലീസ് തയ്യാറായില്ല. നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്യുകയാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍, ഇല്ല, ഞങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വേണ്ടിവരുമെന്നും പോലീസ് പറഞ്ഞു. ബിസിനസ്സ് സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയതിന് ഒരു ടിക്കറ്റും നല്‍കുമെന്നും പോലീസ് ഇവരെ അറിയിച്ചു. ആരാധക്കു എത്തിയവരെ മുഴുവന്‍ ആരോഗ്യത്തിന് ഭീഷിണിയാകുന്നതാണ് നിങ്ങള്‍ മാസ്ക്ക് ധരിക്കാതിരിക്കുന്നതെന്നും പോലീസ് ചൂണ്ടികാട്ടി.
മാസ്ക്ക് ധരിക്കണമെന്ന് പാസ്റ്റര്‍ ആവശ്യപ്പെട്ടുവെന്നതു ശരിയല്ലെന്നും, എന്നാല്‍ മാസ്ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം എന്നാണ് പാസ്റ്റര്‍ പറഞ്ഞിട്ടുള്ളതെന്നും ഹാരിസ്റ്റനും, ഭര്‍ത്താവും പറയുന്നു. അറസ്റ്റോ, ടിക്കറ്റോ നല്കിയില്ലെങ്കിലും, മുന്നറിയിപ്പു നല്കി ഇവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: