തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണമായി വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷം തികയുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവിഎം പാരമ്പര്യം രണ്ട് പതിറ്റാണ്ട് പിന്നിടും.
ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിന്റെ വരവോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രചാരം നേടിയ മാര്‍ക്കിങ് സിസ്റ്റത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തി. 1982ല്‍ എറണാകുളം പറവൂര്‍ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇവിഎം ആദ്യമായി പരീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ വിവാദവും കോടതികയറി. ഇതോടെ വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന് സുപ്രീംകോടതിയും വിധിച്ചു.
പിന്നീട് 1989ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെയാണ് 2001 മുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ സമ്പൂര്‍ണമായി ഉപയോഗിച്ച് തുടങ്ങിയത്. കളര്‍ ബോക്സ് സിസ്റ്റത്തില്‍ ആയിരുന്നു ബാലറ്റ് സംവിധാനം. സ്ഥാനാര്‍ത്ഥിയുടെ എണ്ണമനുസരിച്ച് തയാറാക്കിയ വ്യത്യസ്ത നിറങ്ങളിലെ ബാലറ്റ് ബോക്സില്‍ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കുന്നതായിരുന്നു രീതി.
ഇവിഎമ്മിന്റെ വരവോടെ ബാലറ്റ് വോട്ടിങ് പൂര്‍ണമായും നിലച്ചു. ഇടത്-വലത് മുന്നണികള്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തോല്‍വിക്ക് വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞെങ്കിലും ഫലം നിരാശയായിരുന്നു. സൂക്ഷ്മപരിശോധനയില്‍ പിഴവുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മെഷീന് തകരാറ് എന്ന സ്ഥിരംപല്ലവി ഉപേക്ഷിച്ചിരിക്കുകയാണ് മുന്നണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: