പാരീസ്: ഇന്ത്യന്‍ താരം സൈന നെഹ്വാള് ഓര്‍ലിയന്‍സ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ തോറ്റു. അതേസമയം ഇന്ത്യയുടെ കൃഷ്ണപ്രസാദ് – വിഷ്ണു വര്ധന് സഖ്യം പുരുഷ വിഭാഗം ഡബിള്‍സിന്റെ ഫൈനലില്‍ കടന്നു.
ലോക ഇരുപതാം നമ്പറായ സൈനയെ സെമിയില്‍ ഡെന്മാര്ക്കിന്റെ ലോക മുപ്പത്തിയെട്ടാം റാങ്കുകാരിയായ ലൈന്‍ ക്രിസ്റ്റഫര്‍സണ്‍ അട്ടിമറിച്ചു. ഇരുപത്തിയെട്ട് മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-17, 21-17 എന്ന സ്കോറിനാണ് ലൈന്‍ വിജയം നേടിയത്.
കൃഷ്ണപ്രസാദ് – വിഷ്ണു വര്ധന് സഖ്യം സെമിയില്‍ ഇംഗ്ലണ്ടിന്റെ കല്ലം ഹെമ്മിങ്- സ്റ്റീവന്‍ സ്റ്റാള്വുഡ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-17, 21-17. ഇതാദ്യമായാണ് കൃഷ്ണപ്രസാദ് – വിഷ്ണു വര്ധന് ടീം ഒരു മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി ടീം വനിതകളുടെ ഡബിള്‍സ് സെമിയില്‍ തോറ്റു. തായ്ലന്‍ഡിന്റെ ജോങ്കോല്‍ഫാന്‍- റാവിന്‍ഡ ടീമാണ് നേരിട്ടുളള ഗെയിമുകള്‍ക്ക് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചത്. സ്കോര്‍: 21-18, 21-9.
പ്രതികരിക്കാൻ ഇവിടെ എഴുതുക: