Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പരിവര്‍ത്തനത്തിന് പുതിയ നേതൃത്വം

ഇതുവരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇത്ര ഭാവനാസമ്പന്നമായ സ്ഥാനാര്‍ത്ഥി നിരയെ അണിനിരത്തിയിട്ടില്ല. എഴുത്തുകാരും കലാകാരന്മാരും പ്രൊഫഷണലുകളും മുന്‍ വൈസ് ചാന്‍സ്‌ലര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും പിന്നാക്കവിഭാഗം നേതാക്കളും കേരളത്തിലെ യുവനിര രാഷ്‌ട്രീയ നേതാക്കളും തുടങ്ങി വൈവിധ്യമേറെയുള്ള സ്ഥാനാര്‍ത്ഥിനിരയാണിത്. ഇത് കേരളത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 19, 2021, 05:34 am IST
in Article

തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായതോടെ കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പി.യ്‌ക്ക് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ലോകപ്രശസ്ത സാങ്കേതികവിദഗ്ധന്‍ എഞ്ചിനീയര്‍ ഇ.ശ്രീധരന്‍ മുതല്‍ മികവുറ്റ സ്ഥാനാര്‍ത്ഥി നിരയും കൂടി ആയതോടെ ഈ പിന്തുണയ്‌ക്ക് ശക്തിയേറുകയാണ്.

88-ാം വയസിലാണ് കര്‍മനിരതനായ ഇ. ശ്രീധരന്‍ ലോകത്തിലെ ഏറ്റവും വലിയരാഷ്‌ട്രീയ പാര്‍ട്ടിയായ ബി.ജെ.പി.യില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശന കാരണങ്ങള്‍ വിശദമാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉജ്ജ്വലവും ധീരോദാത്തവുമാണ്. യൂ.ഡി.എഫ്.ന്റെയും എല്‍.ഡി.എഫ്.ന്റെയും ഭരണ കാലം പൂര്‍ണമായും അഴിമതി നിറഞ്ഞതാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് മാത്രമേ കേരളത്തില്‍ അഴിമതിഭരണം അവസാനിപ്പിച്ചു ജനോപകാരപ്രദമായ ഭരണ സംവിധാനവും വികസനപദ്ധതികളും നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടിമുടി പാര്‍ട്ടിയോഫീസുകളില്‍ കൈക്കൂലികൊടുത്തു കൊണ്ട് വ്യവസായ വികസനം സാധ്യമല്ല. കേരള സര്‍ക്കാര്‍ കടംവാങ്ങി മുടിഞ്ഞിരിക്കുന്നുവെന്നും ഓരോ കേരളീയനും 120000 രൂപയുടെകടക്കാരനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കടംവാങ്ങിയ പണം തോന്നിയത് പോലെ ധൂര്‍ത്തടിക്കുന്നു. കിഫ്ബിക്കെതിരായി ഓഡിറ്റ് റിപ്പോര്‍ട്ട് എഴുതിയ ഭരണഘടനാസ്ഥാപനമായ സി.എ.ജി.യെ കേരള സര്‍ക്കാര്‍ അകാരണമായി കടന്നാക്രമിച്ചതായി വെളിപ്പെടുത്തുന്നു. ഇതിനുള്ള മറുപടിയായി കിഫ്ബി പറഞ്ഞത് വളരെ വിചിത്രമാണ്. ഇ. ശ്രീധരന്‍ നേതൃത്വം നല്‍കിയ കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും ലക്‌നൗമെട്രോയും കൊച്ചി മെട്രോയും നഷ്ടത്തില്‍ ആണെന്നാണ് കിഫ്ബി പറയുന്നത്. ഭരണഘടനാലംഘനത്തെ കുറിച്ചു കിഫ്ബിപരാമര്‍ശിക്കുന്നതേ ഇല്ല.  

കേരളത്തിലെ യുഡി.എഫ്, എല്‍.ഡി.എഫ്. സര്‍ക്കാരുകളുടെ വികലമായവികസന കാഴ്ചപ്പാടുകളെ കുറിച്ചു ഈ വിദഗ്ധന്‍ വിശദമായി പ്രതിപാദിക്കുന്നു. നടപ്പാക്കാതെ പോയ പദ്ധതികളെ കുറിച്ചു അദ്ദേഹം കേരളീയരോട് വ്യക്തമാക്കുന്നു.

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശ്രീധരന്റെ അനുഭവ സമ്പത്ത് കേരളത്തിന് ഗുണകരമാകും. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അറിവിന്റെ ആഴവുമുണ്ട്. 2011 ല്‍ ഡല്‍ഹിമെട്രോയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിരമിച്ചതിനു ശേഷവും സാങ്കേതിക ഉപദേഷ്ടാവായി അദ്ദേഹം തുടര്‍ന്നു. ഇന്ത്യന്‍ റെ

യില്‍വെയുടെ വികസനത്തില്‍ ഇ. ശ്രീധരന്റെ പങ്ക് വ്യക്തമാണ്. ബുള്ളറ്റ് ട്രെയിന്റെ വരവോടുകൂടി ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ റെയില്‍ മേഖലയായി മാറിയിരിക്കുന്നു. ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ, ലക്‌നൗ മെട്രോ എന്നിവ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചതാണ്. ഇന്ത്യയിലെ 10 മഹാനഗരങ്ങളില്‍ മെട്രോറെയില്‍ സംവിധാനം നിലവില്‍ വന്നു. കോടിക്കണക്കിനു യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന ഈ സംവിധാനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചയില്‍ മെട്രോറെയില്‍ കമ്പനികള്‍ മുഖ്യപങ്കുവഹിക്കുന്നു. രാജ്യം ഈ പുരോഗതിനേടിയതില്‍ എഞ്ചിനീയര്‍ ഇ. ശ്രീധരനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അഴിമതിരഹിതമായി പദ്ധതി നടപ്പാക്കുന്നതില്‍ അദ്ദേഹം സൃഷ്ടിച്ച മാതൃക ഉദാത്തമാണ്. രാഷ്‌ട്രം ഇ. ശ്രീധരന് പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കിയത് ഈ മികവിന്റെ പേരിലാണ്.  

അടിസ്ഥാന മേഖലാ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നമേഖലയാണ് റെയില്‍വേ. 110 ലക്ഷം കോടിരൂപയുടെ അടിസ്ഥാന മേഖലാവികസനം 2021 – 2022 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് ‘മെട്രോമാന്‍’ എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന ഇ.ശ്രീധരന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്. 2021 – 22 ലെ വാര്‍ഷിക ബജറ്റില്‍ 80000 കോടിയുടെ അടിസ്ഥാന മേഖലാ വികസനമാണ് കേരളത്തിനായി നീക്കിവച്ചത്. ഇതില്‍ 2650 കോടിയുടെ കൊച്ചിമെട്രോ രണ്ടാംഘട്ടവും ഉള്‍പ്പെടും. കൊച്ചി മെട്രോയുമായി ശ്രീധരനുള്ള ആത്മബന്ധം എടുത്ത് പറയേണ്ടതില്ല. പ്രധാനമന്ത്രി ഫെബ്രുവരി 19 ന് കേരളത്തില്‍ ഉത്ഘാടനം ചെയ്ത 6150 കോടിയുടെ വൈദ്യുത പ്രസരണപദ്ധതിയും അതിനുമുന്‍പ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത 6500 കോടിയുടെ ബി.പി.സി.എല്‍. വികസന പദ്ധതികളും അടക്കം 13000 കോടിയുടെ പദ്ധതികളാണ് കേരളത്തിന്‌ലഭിച്ചത്. കേരളത്തിന്റെ വികസനത്തില്‍ ബി.ജെ.പി.സര്‍ക്കാറിന്റെ പരിഗണന സംസ്ഥാനത്തെ ബിജെപി വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുമെന്ന് ഏതൊരു രാഷ്‌ട്രീയ വിദ്യാര്‍ത്ഥിയ്‌ക്കുമറിയാം.  

ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ വിറളിപൂണ്ടവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശ്രീധരന്റെ മഹത്വം എത്രത്തോളം ഉയര്‍ന്നതാണെന്നതിന്റെ സൂചന കൂടിയാണ്. എന്‍.എസ്. മാധവന്റെ പ്രതിഷേധകുറിപ്പില്‍ ഇതു കാണാം. ഡല്‍ഹി മെട്രോ തലവനായിരിക്കെ നിര്‍മാണത്തിലിരുന്ന മെട്രോറെയിലിനു വേണ്ടിയുള്ള ‘സ്ലാബ്’ തകര്‍ന്നു 6 തൊഴിലാളികള്‍ മരിച്ചതിനെ സംബന്ധിച്ചാണ് മാധവന്‍ സൂചിപ്പിക്കുന്നത്. 97 വയസുള്ള വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. ആയി തുടരുമ്പോള്‍. 80 ല്‍ അധികം വയസുള്ള വയലാര്‍ രവിയും എ.കെ. ആന്റണിയും കോണ്‍ഗ്രസ് നേതാക്കളായും ഭാരവാഹികളായും തുടരുമ്പോള്‍ 102 വയസുള്ള കെ.ആര്‍. ഗൗരിയമ്മ തന്റെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ ഇ. ശ്രീധരന് പ്രായമേറിയെന്ന് പറയാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഒരു മടിയുമില്ല. 88 വയസ്സുള്ള ഇ. ശ്രീധരന് ഇനിയും കര്‍മ്മമേറെ ചെയ്യാനുണ്ടെന്ന് ഉറപ്പാണ്. പ്രൊജക്റ്റ് മാനേജ്‌മെന്റില്‍ വിജയിച്ച ഇ. ശ്രീധരനെപോലെയുള്ള എന്‍ജിനീയര്‍മാര്‍ സമൂഹത്തിലെ എല്ലാരംഗങ്ങളിലും ആഴത്തിലുള്ള അറിവുള്ളവരാണ്. സാധാരണ തൊഴിലാളികള്‍ക്കൊപ്പം റെയില്‍ വേലൈനുകളില്‍ പൊരിവെയിലത്തു ജോലി ചെയ്ത അനുഭവം മറ്റേതൊരു രാഷ്‌ട്രീയക്കാരനെക്കാളും കരുത്തുറ്റതാണ്.

സി.വി. ആനന്ദബോസ്, ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ കാലഘട്ടത്തിലൊന്നുമില്ലാത്ത മാറ്റമാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ ജീവിത മേഖലകളിലെ പ്രമുഖരാണ് ബിജെപിയോടൊപ്പം ചേര്‍ന്നത്.

ഈ സാഹചര്യത്തിലാണ് കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിന്റെ രാഷ്‌ട്രീയ പ്രമേയങ്ങളില്‍ നിന്ന് തന്നെ വ്യക്തമായി വായിച്ചെടുക്കാം. ചില സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുനില 22%ല്‍ അധികമായി ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ലഭിച്ചത് 32% വോട്ടുകളാണ്. ഘടകകക്ഷികളെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇതില്‍ സി.പി.എം. വിഹിതം 24%ആണ്.

മുന്‍ ഐ.എ.എസ്.കാരും ഐ.പി.എസ്.കാരും പ്രമുഖരുമടങ്ങുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര കേരള രാഷ്‌ട്രീയത്തില്‍ പുതിയ പരീക്ഷണമാണ്. ഇതുവരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇത്ര ഭാവനാസമ്പന്നമായ സ്ഥാനാര്‍ത്ഥി നിരയെ അണിനിരത്തിയിട്ടില്ല. എഴുത്തുകാരും കലാകാരന്മാരും പ്രൊഫഷണലുകളും മുന്‍ വൈസ് ചാന്‍സ്‌ലര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും പിന്നാക്കവിഭാഗം നേതാക്കളും കേരളത്തിലെ യുവനിര രാഷ്‌ട്രീയ നേതാക്കളും തുടങ്ങി വൈവിധ്യമേറെയുള്ള സ്ഥാനാര്‍ത്ഥിനിരയാണിത്. ഇത് കേരളത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന്റെ തുടക്കമാണ്.

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍

Tags: keralaelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.