ഇന്‍ഡോര്‍: വനിതകളുടെ സീനിയര്‍ ഏകദിന ട്രോഫി ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കേരളം 67 റണ്‍സിന് പഞ്ചാബിനെ തകര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 48.4 ഓവറില്‍ 216 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 55 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 72 റണ്‍സെടുത്ത മിന്നു മണിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഷാനി 66 പന്തില്‍ നിന്ന് 50 റണ്‍സെടുത്തു. സജന 38 പന്തുകളില്‍ നിന്ന് 34 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ ബി.എന്‍. മീനയ്ക്ക് മാത്രമാണ് കേരള ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്. 108 പന്തുകള്‍ നേരിട്ട മീന 50 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി ജിപ്സ വി. ജോസഫും അലീന സുരേന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: