Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹൈന്ദവ പ്രതിഷേധത്തിന്റെ വിജയ പാഠങ്ങള്‍

കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്‌കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച ചിലരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 17, 2021, 05:00 am IST
in Editorial

ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് തൃശൂര്‍ പൂരവും കൊടുങ്ങല്ലൂര്‍ ഭരണിയും പതിവ് പൊലിമയോടെ ആഘോഷിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയതില്‍ ഹിന്ദുസമൂഹത്തിന് പൊതുവെയും ഭക്തജനങ്ങള്‍ക്ക് പ്രത്യേകിച്ചും അഭിമാനിക്കാം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഈ രണ്ടു ഉത്സവങ്ങള്‍ക്കും പലവിധ വിലക്കുകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായും ശക്തമായും പ്രതികരിച്ചതിന്റെ വിജയമാണിത്. കൊടുങ്ങല്ലൂരിലെ മീന ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള  പ്രാചീനാചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം  തീരുമാനിച്ചിരുന്നു. ഭക്തര്‍ക്കും വെളിച്ചപ്പാടുമാര്‍ക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം വിലക്കുകയുണ്ടായി. ആചാരക്രമങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് ഭക്തര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തികച്ചും ഏകപക്ഷീയമായി ഈ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഭക്തി പ്രഹര്‍ഷത്തിന്റെ പ്രത്യക്ഷ രൂപമായ കോമരം തുള്ളലിനും വിലക്കേര്‍പ്പെടുത്തി. കൊടുംകാളിയൂരിന്റെ മണ്ണിലെ ഈ ഹിന്ദു നിന്ദക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം കനത്തതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും, ആചാരക്രമങ്ങള്‍ അനുസരിച്ചും മീനഭരണിക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

കേരളത്തിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ സാംസ്‌കാരികോത്സവമായ തൃശൂര്‍ പൂരത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമാണ് നടന്നത്. വടക്കുന്നാഥന്റെ സന്നിധിയില്‍ പുരുഷാരം മറ്റൊരു കടലായി ഇരമ്പുന്ന കാഴ്ച ചിലരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ആനയെ എഴുന്നള്ളിക്കുന്നതിന്റെ പേരിലും, ഐതിഹ്യപ്പെരുമയുള്ള വെടിക്കെട്ടു നടത്തുന്നതിന്റെ പേരിലുമൊക്കെ മുറവിളി കൂട്ടുന്ന ഇക്കൂട്ടരുടെ ആത്യന്തിക ലക്ഷ്യം പൂരം മുടക്കുകയെന്നതാണ്. കുറഞ്ഞപക്ഷം അതിന്റെ പൊലിമ കെടുത്തുക. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൂരാഘോഷം മുടക്കാമെന്ന് തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടി. പൂരം നടത്തിപ്പിന് ആദ്യം അനുമതി നല്‍കിയ ജില്ലാ ഭരണകൂടം തീയതി അടുത്തു വന്നതോടെ മലക്കംമറിഞ്ഞ് തീരുമാനം സര്‍ക്കാരിന് വിടുകയായിരുന്നു. പൂരത്തിന്റെ അവിഭാജ്യഘടകമായ വെടിക്കെട്ടും, ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന എക്‌സിബിഷനും ഒഴിവാക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്. ഘടകപൂരങ്ങളുടെ കാര്യവും അനിശ്ചിതത്വത്തിലായി. ഇതിനെതിരെ പൂരപ്രേമികളും ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഹിന്ദുക്കളോട് കടുത്ത വിവേചനമാണ് സര്‍ക്കാര്‍ കാണിച്ചത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് ആ സ്വാതന്ത്ര്യം നല്‍കിയില്ല. ഉത്സവങ്ങള്‍ക്ക് നിരോധനം തുടര്‍ന്നതിനാല്‍ ക്ഷേത്രങ്ങളെ ഉപജീവിച്ചു മാത്രം കഴിയുന്ന ആയിരക്കണക്കിന് കലാകാരന്മാരും മറ്റു ജീവനക്കാരും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി. ഇവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ദേവസ്വം ബോര്‍ഡുകളോ സര്‍ക്കാരോ തയ്യാറായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്കുണ്ടായിരുന്നില്ല. പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ അതില്‍ പങ്കെടുക്കുകയും ചെയ്തു. എന്നിട്ടാണ് ഭക്തജനങ്ങള്‍ ഒത്തുചേരുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്കും തൃശൂര്‍ പൂരത്തിനും വിലക്കേര്‍പ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ നടന്നത്. എന്നാല്‍ ബിജെപിയെയും ഹിന്ദു ഐക്യവേദിയെയും പോലുള്ള സംഘടനകള്‍ സന്ധിയില്ലാത്ത സമരവുമായി രംഗത്തുവന്നപ്പോള്‍ അധികൃതര്‍ക്ക് കീഴടങ്ങേണ്ടി വന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ എല്ലാ ചടങ്ങുകളോടെയും പൂരം നടത്താന്‍ അനുമതിയായി. ഇക്കാര്യത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പ്രശംസനീയവും മാതൃകാപരവുമാണ്. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചാല്‍ അവരുടെ അവകാശങ്ങള്‍ക്കുമേല്‍ കൈവയ്‌ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നാണ് കൊടുങ്ങല്ലൂര്‍ കാവിലെയും തൃശൂര്‍ പൂരത്തിലെയും വിജയങ്ങള്‍ നല്‍കുന്ന വിലപ്പെട്ട പാഠങ്ങള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍തൃശൂര്‍ പൂരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.