പനാജി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. ക്രിക്കറ്റ് ഷോകളിലെ അവതാരക സഞ്ജന ഗണേശാണ് വധു. ഗോവയില്‍ ഇന്നലെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ വാര്‍ത്ത ബുംറ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിവാഹ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ഞാനു സഞ്ജനയും പുതിയ യാത്ര തുടങ്ങുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസമാണിന്ന്.
വിവാഹ വാര്‍ത്ത സന്തോഷത്തോടെ പങ്കുവയ്ക്കുകയാണെന്ന്് ബുംറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു. അന്ന് മുതല്‍ ബുംറ വിവാഹിതനാകാന്‍ പോകുകയാണെന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: