ഡാളസ്സ് : അമേരിക്കയില്‍ പ്രതിവര്‍ഷം 42000 കുട്ടികളെ കാണാതാകുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകൾ. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ ഡാളസിൽ നിന്ന് മാത്രം കാണാതായത് 31 കുട്ടികളെ. ഇവരെ കണ്ടെത്താൻ കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യു.എസ് അറ്റോര്‍ണി നോര്‍ത്തേണ് ഡിസ്ട്രിക്ട് ഓഫ് ടെക്സസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ആര്‍ലിംഗ്ടണ്‍ പോലീസ് , ഡാളസ് പോലീസ് , ഫോട്ടവര്‍ടത്ത് പോലീസ് , ഗ്രാറ്‌ന് പ്രയേറി പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഫെഡറല്‍ എജന്‌സികളുമായി സഹകരിച്ചു കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ വ്യാപകമായ തിരച്ചലിലാണ് ഇത്രയും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി വിജ്ഞാപനത്തില്‍ ചൂണ്ടികാട്ടിയിട്ടുള്ളത്. സെക്‌സ് ട്രാഫിക്കിംഗിന്റെ ഭാഗമായി കടത്തി കൊണ്ട് പോകുന്ന കുട്ടികളും ഈ കൂട്ടത്തിലുണ്ട്. 17 വയസ്സിന് താഴെയുള്ളവരാണ് കണ്ടെത്തിയവരില്‍ കൂടുതലും.
തട്ടികൊണ്ട് പോയവരോ, ഒളിച്ചോടി പോയവരോ, നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരെയോ കണ്ടെത്തുന്നതിനും അവരെ മാതാപിതാക്കളെ തിരിച്ചു ഏല്‍പ്പിക്കുന്നതിനുമുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി സംസ്ഥാന പ്രാദേശിക പോലീസുമായി നടത്തി വരുന്നത്. കുട്ടികളെ കാണാതായാല്‍ ഉടനെ തന്നെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങള്‍ ലോക്കല്‍ പോലീസിനെ അറിയിക്കണം. തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (1800 843 5678 ) എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: