Categories: Kerala

അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യന്‍ വംശജര്‍; രാജ്യത്തിന്റെ കരുത്തിന്റെ പ്രതീകങ്ങള്‍ അവര്‍, ചൊവ്വാ ദൗത്യത്തില്‍ ആശംസകളുമായി ജോ ബൈഡന്‍

നാസയുടെ തലപ്പത്തിരിക്കുന്ന ഡോ. സ്വാതി, തന്റെ സഹപ്രവര്‍ത്തകയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, തനിക്ക് വേണ്ടി പ്രസംഗങ്ങള്‍ തയ്യാറാക്കുന്ന വിനയ് റെഡ്ഡി, തുടങ്ങി നിരവധി ഇന്ത്യന്‍ വംശജര്‍ ഇന്ന് അമേരിക്കയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്.

Published by

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ അമേരിക്കയുടെ കരുത്തിന്റെ പ്രതീകങ്ങള്‍. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതും അവരെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ വിജയത്തില്‍ ഗവേഷകരെ പ്രശംസിച്ച് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വാ പര്യവേക്ഷണ വിജയത്തിന്റെ മുഴുവന്‍ മേന്മയും ഇന്ത്യന്‍ വംശജര്‍ക്കാണെന്നും അഭിനന്ദിച്ചു. കൂടാതെ നാസയുടെ പെര്‍സെവിറന്‍സ് ദൗത്യത്തിന്റെ മേധാവി ഇന്ത്യന്‍ വംശജയായ ഡോ.സ്വാതി മോഹനുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബൈഡന്‍ സംസാരിക്കുകയും ചെയ്തു.  

അതുല്യമായ നേട്ടമാണ് നാസ കൈവരിച്ചിരിക്കുന്നത്. പുതിയ കാലത്തില്‍ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യന്‍ വംശജരാണ്. 

നാസയുടെ തലപ്പത്തിരിക്കുന്ന ഡോ. സ്വാതി, തന്റെ സഹപ്രവര്‍ത്തകയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, തനിക്ക് വേണ്ടി പ്രസംഗങ്ങള്‍ തയ്യാറാക്കുന്ന വിനയ് റെഡ്ഡി, തുടങ്ങി നിരവധി ഇന്ത്യന്‍ വംശജര്‍ ഇന്ന് അമേരിക്കയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്. അമേരിക്കയുടെ ഭാവി തലമുറക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. താന്‍ ഇതില്‍ ഏറെ സന്തുഷ്ടനാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക