തേഞ്ഞിപ്പലം: മുപ്പത്തിരണ്ടാമത് ദേശീയ ദക്ഷിണ മേഖലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാടിന് ഓവറോള്‍ കിരീടം. 35 സ്വര്‍ണവും 42 വെള്ളിയും 32 വെങ്കലവുമടക്കം 722 പോയിന്റുമായാണ് തമിഴ്നാട് കിരീടം നിലനിര്‍ത്തിയത്. രണ്ടാമതെത്തിയ കേരളത്തിന് 28 സ്വര്‍ണം, 39 വെള്ളി, 29 വെങ്കലമടക്കം 654 പോയിന്റാണ് കിട്ടിയത്.18 സ്വര്‍ണവും10 വെള്ളിയും 14 വെങ്കലവുമടക്കം മൂന്നാമതെത്തിയ കര്‍ണാടകയ്ക്ക് 334 പോയിന്റാണുള്ളത്. 225 പോയിന്റുമായി ആന്ധ്രയാണ് നാലാമത്. രണ്ട് സ്വര്‍ണം, ഒന്നുവീതം വെള്ളി, വെങ്കലമടക്കം 28 പോയിന്റുമായി ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി ആറാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടര്‍ 14 പെണ്‍കുട്ടികളില്‍ കേരളമാണ് ജേതാക്കള്‍. രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം 36 പോയിന്റ്. 33 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനവും 26 പോയിന്റുമായി കര്‍ണാടകം മൂന്നാം സ്ഥാനവും നേടി. അണ്ടര്‍ 18 പെണ് വിഭാഗത്തിലും കേരളം ഒന്നാം സ്ഥാനം നേടി. അഞ്ച് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 114 പോയിന്റാ ണ് കേരളം നേടിയത്. 105 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനവും 58 പോയിന്റുമായി കര്‍ണാടക മൂന്നാം സ്ഥാനവും നേടി.
അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ തമിഴ്നാട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. 10 സ്വര്‍ണവും ആറ് സ്വര്‍ണവും അഞ്ച് വെങ്കലവുമടക്കം 147.5 പോയിന്റാണ് തമിഴ്നാട് നേടിയത്. കേരളത്തിന് 7 സ്വര്‍ണവും 10 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 139.5 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനം 46 പോയിന്റുള്ള ആന്ധ്രാപ്രദേശിനാണ്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം തമിഴ്നാടിന്. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 72 പോയിന്റാണ് തമിഴ്നാടിന്. രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 66 പോയിന്റാണ് രണ്ടാമതുള്ള കേരളത്തിന്. 52 പോയിന്റുമായി കര്‍ണാടകയാണ് മൂന്നാമത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അണ്ടര്‍ 20, 18, 14 വിഭാഗങ്ങളില്‍ തമിഴ്നാടാണ് ഒന്നാമത്. മൂന്ന് വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്തെത്തി. അണ്ടര്‍ 16 വിഭാഗത്തില്‍ കേരളമാണ് ജേതാക്കള്‍. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെ ങ്കലവുമടക്കം 59 പോയിന്റുമായാണ് േകരളം ഒന്നാമതെത്തിയത്. മൂന്ന് സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 58 പോയിന്റാണ് രണ്ടാമതുള്ള തമിഴ്നാടിന്. 55 പോയിന്റുമായി തെലങ്കാന മൂന്നാം സ്ഥാനത്ത്.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 132 പോയിന്റുമായി തമിഴ്നാട് ഒന്നാം സ്ഥാനവും 119 പോയിന്റുമായി കേരളം രണ്ടാം സ്ഥാനവും നേടി. 7 സ്വര്രണവും 9 വെള്ളിയും 6 വെങ്കലവും തമിഴ്നാട് സ്വന്തമാക്കിയപ്പോള്‍ കേരളം നാല് സ്വര്‍ണവും എട്ട് വീതം വെള്ളിയും വെങ്കലവും നേടി. 54 പോയിന്റുമായി ആന്ധ്രാപ്രദേശ് മൂന്നാം സ്ഥാനം നേടി.
അണ്ടര്‍ 18 വിഭാഗത്തില്‍ 6 സ്വര്‍ണം, 7 വെള്ളി, 9 വെങ്കലമടക്കം 127.5 പോയിന്റാണ് ഒന്നാമതുള്ള തമിഴ്നാട് സ്വന്തമാക്കിയത്. രണ്ടാമതുള്ള കേരളത്തിന് 5 സ്വര്‍ണവും 1 വെള്ളിയും 5 വെങ്കലവുമടക്കം 89.5 പോയിന്റ്. 74 പോയിന്റുമായി കര്‍ണാടക മൂന്നാം സ്ഥാനം നേടി.
അണ്ടര്‍ 14 വിഭാഗത്തില്‍ 2 സ്വര്‍ണവും 4 വെള്ളിയും 1 വെങ്കലവുമടക്കം 47 പോയിന്റുമായാണ് തമിഴ്നാട് ഒന്നാം സ്ഥാനം നേടിയത്. രണ്ട് സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമടക്കം 31 പോയിന്റാണ് രണ്ടാമതെത്തിയ കേരളത്തിനുള്ളത്. 20 പോയിന്റുമായി തെലങ്കാനയാണ് മൂന്നാമത്.
അവസാനദിനമായ ഇന്നലെ മൂന്ന് റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കര്‍ണാടകയുടെ പ്രിയ മോഹന്‍, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കര്‍ണാടകയുടെ തുഷാര്‍ വസന്ത് ബെകാനെ, അണ്ടര്‍ 20 ട്രിപ്പിള്‍ ജമ്പില്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ എന്നിവരാണ് റെക്കോഡിന്് അവകാശികളായത്. മൂന്നു ദിവസം കൊണ്ട് 17 റെക്കോഡുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പിറവിയെടുത്തത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മിന്‍സാര പ്രസാദ്. കെ.വി, ബോള്ത്രോയില് പി.കെ. വിഷ്ണു, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ വി.എസ്. സെബാസ്റ്റിയന്, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ക്രിസ്റ്റഫര്‍. ടി, ജാവലിന്‍ ത്രോയില്‍ ജിബിന്‍ തോമസ്, ഇതേ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.വി. ലക്ഷ്മിപ്രിയ, ട്രിപ്പിള്‍ജമ്പില്‍ പി.എസ്. ആദിത്യ, അണ്ടര്‍ 20 പെണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആരതി. ആര്, ട്രിപ്പിള്‍ജമ്പില്‍ സാന്ദ്ര ബാബു, അണ്ടര്‍ 20 പെണ് 200 മീറ്ററില്‍ അഞ്ജലി. പി.ഡി, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജി. മാധവ് എന്നിവരാണ് കേരളത്തിനായി ഇന്നലെ പൊന്നണിഞ്ഞത്.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഭിജിത്ത്. കെ, അണ്ടര്‍ 20 ട്രിപ്പിള്‍ജമ്പില്‍ സി.ഡി. അഖില്‍കുമാര്‍, ഷോട്ട്പുട്ടില്‍ കെസിയ മറിയം ബെന്നി, ട്രിപ്പിള്‍ജമ്പില്‍ ഗായത്രി ശിവകുമാര്‍, അണ്ടര്‍ 18 ഹാമര്‍ത്രോയില്‍ ബ്ലെസ്സി ദേവസ്യ, അണ്ടര്‍ 20 200 മീറ്ററില്‍ സി.ആര്. അബ്ദുള്‍ റസാഖ്, ഹൈജമ്പില്‍ ആല്‍ബര്‍ട്ട് ജോസ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിത്, ഹൈജമ്പില്‍ ആല്‍ബര്‍ട്ട് ജോസ്, ജാവലിന്‍ ത്രോയില്‍ വിഘ്നേഷ് ആര്. നമ്പ്യാര്‍ തുടങ്ങിയവര്‍ കേരളത്തിനായി വെള്ളി മെഡല്‍ കരസ്ഥമാക്കി.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ബി. ബിനോയ്, ബോള്ത്രോയില് മുഹമ്മദ് സിറാജുദ്ദീന്, അണ്ടര്‍ 20 ആണ് 10000 മീറ്ററില്‍ എ. അനില്‍, 1500 മീറ്ററില്‍ മുഹമ്മദ് ജാബിര്‍ റഹ്മാന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെനിത് പോള്‍ ബിജു, പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എം.ആര്. അഖില, അണ്ടര്‍ 16 വിഭാഗം മുന്നൂറ് മീറ്ററില്‍ സാന്ദ്രമോള്‍ സാബു, അണ്ടര്‍ 16 ആണ് ഷോട്ട്പുട്ടില്‍ ഡോണ്‍ ബിജു തുടങ്ങിയവരും ഇന്നലെ കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: