Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍, നേതാക്കളുടെ പ്രകോപനങ്ങളും ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റില്ല’; ആര്‍എസ്എസ് പ്രതിനിധി സഭ പ്രമേയം

അക്രമത്തിനുള്ള ഭരണകൂട സഹായം പോലെ അപലപനീയമാണ് പ്രതിപക്ഷ കക്ഷികളുടെ കുറ്റകരമായ മൗനം. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയില്‍ ഒരു യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് തയ്യാറായില്ല എന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 10:02 pm IST
in Parivar

ഇസ്ലാമിക ഭീകരത കേരളത്തില്‍ ആഴത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പുഴ വയലാറിലെ നന്ദുവിന്റെ കൊലപാതകം.ആഗോള ഇസ്ലാമിക ഭീകര സംഘടനകളുടെ നിയന്ത്രണത്തിലും നേതൃത്വത്തിലുമുള്ള തീവ്രവാദ ശക്തികള്‍ കേരളത്തില്‍ വേരുറപ്പിച്ച് കഴിഞ്ഞുവെന്നത് നേരത്തെയും ചൂണ്ടിക്കാട്ടിയതാണ്.രാജ്യത്തിനകത്തും പുറത്തു നിന്നും പിടിയിലാവുന്ന ഭീകരരില്‍പലരും മലയാളികളാണ്, ഐഎസ്, കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭീകര സംഘടനകള്‍ സൈ്വരവിഹാരം ചെയ്യുന്ന സംസ്ഥാനമാണിന്ന് കേരളം .

രാജ്യ വിരുദ്ധ ശക്തികളെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിലപാടാണ് ഭീകരതയ്‌ക്ക് വളം വെക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി മറയില്ലാതെ തെരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുന്ന ഇടത് –  വലത് മുന്നണികള്‍ ,മദനിക്ക് അനുകൂലമായി നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയ ദേശദ്രോഹ നിലപാട് ആവര്‍ത്തിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആയുധപരിശീലനം, ആയുധസംഭരണം എന്നിവ വ്യാപകമായി നടത്തുന്നുവെന്നതിന്റെ തെളിവാണ് വയലാര്‍ കൊലപാതകം. ഫെബ്രുവരി 17 ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രകോപനപരമായ റാലികള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിച്ചു നില്‍ക്കുകയാണ്. 1921 ആവര്‍ത്തിക്കുമെന്ന ഭീകര സംഘടനകളുടെ വെല്ലുവിളി മുസ്ലീം വര്‍ഗീയ ഭ്രാന്തിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു.ആലപ്പുഴയില്‍ സായുധരായി എത്തിയ ഭീകര സംഘം പോലീസിന്റെ സാന്നിധ്യത്തിലാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചത്.സായുധരായി എത്തിയ അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് കാഴ്ചക്കാരായി മാറി.മാറാട് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന ആസൂത്രണമാണ് വയലാറില്‍ നടന്നത്. ആയുധങ്ങളുടെ സമാനതയിലും മുസ്ലിം പള്ളിയെ താവളമാക്കിയതിലും ഇത് കാണാം. ചിലപോലീസ് ഉദ്യോഗസ്ഥരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകത്തെ അപലപിക്കാന്‍ മുസ്ലീം സംഘടനകളൊന്നും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍, നേതാക്കളുടെ പ്രകോപന പ്രസ്താവനകള്‍ എന്നിവ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റില്ല . സാമുദായിക കലാപം ഇളക്കിവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്.ഇതിനെ ചെറുത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ സമൂഹ ജീവിതത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പളളികളെ ക്രിമിനല്‍ താവളമാക്കുന്ന രാജ്യദ്രോഹ ശക്തികളെ തളളിപ്പറയാനും ഒറ്റപ്പെടുത്താനും മുസ്ലിം സമൂഹം തയാറാവുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിക്കുന്നു.

ആയുധബലം കൊണ്ടും അന്താരാഷ്‌ട്ര ജിഹാദി സംഘങ്ങളുടെ പിന്തുണ കൊണ്ടും കേരളത്തെ കീഴ്‌പ്പെടുത്താമെന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ സ്വപനം വ്യാമോഹം മാത്രമാണെന്ന് അവരെ ഓര്‍മിപ്പിക്കുന്നു. അത്തരം ദേശവിരുദ്ധശ്രമങ്ങളെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ ചെറുത്ത് തോല്‍പ്പിക്കാനുള്ള കഴിവ് സമൂഹത്തിന് നഷ്ടപെട്ടിട്ടില്ലെന്നു കൂടി അവരെ ഓര്‍മിപ്പിക്കുന്നു.

1921 ലെ മാപ്പിള കലാപം ആവര്‍ത്തിച്ച്  ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാമെന്ന ഭീകര ശക്തികളുടെ ആസൂത്രണത്തെ മറയില്ലാതെ എതിര്‍ക്കാന്‍ പൊതു സമൂഹം തയാറാവേണ്ടതുണ്ട്. അക്രമത്തിനുള്ള ഭരണകൂട സഹായം പോലെ അപലപനീയമാണ് പ്രതിപക്ഷ കക്ഷികളുടെ കുറ്റകരമായ മൗനം. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയില്‍ ഒരു യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് തയ്യാറായില്ല എന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ മൃദുസമീപനത്തിന്റെ ഫലമാണ് മുസ്ലീം ഭീകരത കേരളത്തില്‍ ശക്തമാകാന്‍ കാരണം.ഭീകരതയെ പാലൂട്ടി വളര്‍ത്തുന്ന നയമാണ് ഇടത് സര്‍ക്കാരിന്റേത്.സ്വന്തം അണികളെ കൊലക്ക് കൊടുക്കാന്‍ പോലും മടിയില്ലാതെ ഇടത് ഭരണകൂടം മുസ്ലിം ഭീകരതക്ക് മുന്നില്‍  മുട്ട് മടക്കിയിരിക്കുകയാണ്. ഇടതു മുന്നണി അധികാരത്തിലെത്തിയ ശേഷം ഇസ്ലാമിക ഭീകര സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് ഗൗരവതരമായ അനേഷണം ഉണ്ടാവണം. കേരളത്തില്‍ ഇസ്ലാമിക ഭീകര ശക്തികള്‍ നടപ്പാക്കിയ അക്രമങ്ങളെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും വിപുലമായ അന്വേഷണം പ്രഖ്യാപിക്കണം .കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭീകരവാദികളുടെ ഗൂഢലക്ഷ്യങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കാന്‍ പൊതു സമൂഹം രംഗത്ത് വരണമെന്ന് പ്രതിനിധി സഭ ആഹ്വാനം ചെയ്യുന്നു. 

പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു.

Tags: ആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.