കോട്ടയം: രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സലിം കുമാറിനെയും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഷാജി എന്‍. കരുണിനെയും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കിയ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിനെതിരെ പ്രമുഖ സംവിധായകന് ആലപ്പി അഷ്റഫ്. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാണ് കമലെന്നും അഷ്റഫ് ‘കമല്‍ ഒരു കറുത്ത അധ്യായം’ എന്ന ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്:
കമല്‍ ഒരു കറുത്ത അധ്യായം.
രാഷ്ട്രീയം നോക്കി സലിംകുമാര്‍,
വ്യക്തി വിരോധത്താല്‍ ഷാജി എന്‍ കരുണ്‍, ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണല്‍ അവാര്‍ഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എംപി യുമായ സുരേഷ് ഗോപി,( കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് ) ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ധീന് പൂന്ത് വിളയാടുകയാണ്.
ഐഎഫ്എഫ്കെയുടെ ഇടത്പക്ഷ സംസ്കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ….? ഇങ്ങേരുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനുഷ്യന്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാദമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.
ഇവിടെ നിങ്ങളോടൊപ്പം നില്ക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്‍കിയതല്ലെന്ന് ഓര്‍ക്കണം.
ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാര്, അവരൊക്കെ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
ഒരാള്‍ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ….? കമലിനെ കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: