തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടും കോട്ടയവും ഓവറോള്‍ ചാമ്പ്യന്മാരായി.
പുരുഷ-വനിതാ വിഭാഗത്തില്‍ 10 സ്വര്‍ണവും 14 വെള്ളിയും 8 വെങ്കലവുമടക്കം 206 പോയിന്റുമായാണ് കോട്ടയം കിരീടത്തില്‍ മുത്തമിട്ടത്. 11 സ്വര്‍ണവും 8 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 174 പോയിന്റ് നേടിയ എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 103 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ 24 വീതം സ്വര്‍ണവും വെള്ളിയും 20 വെങ്കലവുമടക്കം 482 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 26 സ്വര്‍ണവും 16 വെള്ളിയും 22 വെങ്കലവുമടക്കം 441 പോയിന്റ്് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. 19 സ്വര്‍ണവും 24 വെള്ളിയും 18 വെങ്കലവുമടക്കം 375.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനം നേടി.
വനിതാ വിഭാഗത്തിന്റെ മികവിലാണ് കോട്ടയം കിരീടത്തില്‍ മുത്തമിട്ടത്. 9 സ്വര്‍ണവും 12 വെള്ളിയും 7 വെങ്കലവുമടക്കം 178 പോയിന്റാണ് കോട്ടയത്തിനായി വനിതകള്‍ വാരിക്കൂട്ടിയത്. 4 വീതം സ്വര്‍ണവും വെങ്കലവും മൂന്ന് വെള്ളിയുമടക്കം രണ്ടാമതുള്ള എറണാകുളത്തിന് 62 പോയിന്റാണുള്ളത്. രണ്ട് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 39 പോയിന്റുമായി പാലക്കാടാണ് മൂന്നാമത്.
പുരുഷവിഭാഗത്തില്‍ എറണാകുളമാണ് ഒന്നാമത്. 7 സ്വര്‍ണവും അഞ്ച് വീതം വെള്ളിയും വെങ്കലവുമടക്കം 112 പോയിന്റ്. നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 64 പോയിന്റുമായി പാലക്കാട് രണ്ടാമതും 2 വീതം സ്വര്‍ണം, വെങ്കലം മൂന്ന് വെള്ളി ഉള്‍പ്പെടെ 47 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും എത്തി.
ജൂനിയര്‍ വിഭാഗം അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 98 പോയിന്റുമായി എറണാകുളമാണ് ഒന്നാമത്. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമാണ് എറണാകുളത്തിന്റെ സമ്പാദ്യം. രണ്ടാമതുള്ള തൃശൂരിനും 98 പോയിന്റാണുള്ളത്. 7 വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമാണ് അവര്‍ക്കുള്ളത്. മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടി 72 പോയിന്റുമായി കോട്ടയം മൂന്നാമത്. ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ 93 പോയിന്റ് വീതം നേടി എറണാകുളവും പാലക്കാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 48 പോയിന്റുള്ള മലപ്പുറമാണ് മൂന്നാമത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടാണ് ഒന്നാമത്. എട്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 94 പോയിന്റാണ് കോഴിക്കോട് നേടിയത്. 84 പോയിന്റുമായി എറണാകുളം രണ്ടാമതും 80 പോയിന്റുമായി പാലക്കാട് മൂന്നാമതുമെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 108 പോയിന്റുമായി പാലക്കാട് ജേതാക്കളായി. എട്ട് സ്വര്‍ണവും ആണ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 108 പോയിന്റാണ് പാലക്കാട് വാരിക്കൂട്ടിയത്. 80.5 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 41.5 പോയിന്റുമായി എറണാകുളം മൂന്നാമതുമെത്തി.
അണ്ടര്‍ 16 പെണ്. വിഭാഗത്തില്‍ 76.5 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. അഞ്ച് സ്വര്‍ണവും 7 വെങ്കലവുമാണ് കോഴിക്കോടിന്റെ സമ്പാദ്യം. 43 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 41പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവുംനേടി. ആണ്‍കുട്ടികളില്‍ 66 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനവും 56 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 41 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും നേടി.
അണ്ടര്‍ 14 പെണ്‍കുട്ടികളില്‍ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. രണ്ട് വീതം സ്വര്‍ണം, വെള്ളി, വെങ്കലമാണ് കോഴിക്കോട് നേടിയത്. 28 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 25 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതേ വിഭാഗം ആണ്‍കുട്ടികളിലും കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. മൂന്ന് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 48 പോയിന്റ്. 32 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 22 പോയിന്റുമായി ആതിഥേരായ മലപ്പുറം മൂന്നാം സ്ഥാനവും നേടി.
മീറ്റിന്റെ അവസാനമായ ഇന്നലെ മൂന്ന് റെക്കോര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 14 ട്രയാത്ത്ലണില് കോട്ടയത്തിന്റെ അല്‍ഫോണ്‍സ ട്രീസ ടെറിന്‍, ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറത്തിന്റെ മുഹമ്മദ്് ഹനാന്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹെപ്റ്റത്ലണില്‍ അപര്‍ണ റോയ് എന്നിവരാണ് റെക്കോഡിന് അവകാശിളായത്. പുരുഷ-വനിതാ വിഭാഗത്തില്‍ ഒരൊറ്റ റെക്കോഡും പിറക്കാതിരുന്ന മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ 11 റെക്കോഡുകള്‍ പിറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: