Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുട്ടിലിഴയുന്നവരോടും മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതെയും, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാതെയും രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമായും സമരം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളെയാണ് ഇങ്ങനെ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുടിയിരുത്തിയിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 05:00 am IST
in Editorial

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി യാതൊരു ചര്‍ച്ചയും നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. പിന്‍വാതില്‍-അനധികൃത നിയമനങ്ങള്‍ക്കെതിരെയും, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും ആഴ്ചകളായി തുടരുന്ന സമരത്തിന് അനുദിനം പിന്തുണ വര്‍ധിക്കുകയാണ്. സമരത്തോട് ഐക്യം പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. തങ്ങളുടെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യാചിച്ചും മുട്ടിലിഴഞ്ഞും സമരം നടത്തേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥികളുടെ നേര്‍ക്ക് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഒന്നുകൊണ്ടു മാത്രമാണ്. മന്ത്രിമാരില്‍ ചിലര്‍ക്കും ചില ഘടകകക്ഷികള്‍ക്കും സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്‌ക്ക് താല്‍പ്പര്യമുണ്ടെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും വേണ്ടെന്ന ഉഗ്രശാസനയാണത്രേ പിണറായി നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് യാതൊരു വഴിയും കാണുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന് തെളിവാണ്.

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതെയും, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാതെയും രാഷ്‌ട്രീയ താല്‍പ്പര്യം  മുന്‍നിര്‍ത്തി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമായും സമരം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളെയാണ് ഇങ്ങനെ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുടിയിരുത്തിയിട്ടുള്ളത്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ കാലാവധി അവസാനിക്കാനിരിക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ യുവജന വഞ്ചന തുടരുകയാണ്. തങ്ങളുടെ ഇഷ്ടക്കാരായ സാഹിത്യകാരന്മാരെ തിരഞ്ഞുപിടിച്ച് പുരസ്‌കാരങ്ങള്‍ നല്‍കുന്നതുപോലെയാണിത്. ഈ നിയമലംഘനത്തിനെതിരെ കനത്ത പ്രതിഷേധമുയരുമ്പോഴും മന്ത്രിസഭാ യോഗം ചേര്‍ന്ന് കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ മടിക്കുന്നില്ല. കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സര്‍ക്കാരിന് കുലുക്കമില്ല. നിയമന മേളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താല്‍ക്കാലികക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനു പിന്നില്‍ മറ്റൊരു ദുഷ്ടലാക്കും സര്‍ക്കാരിനുണ്ട്. നിയമപ്രകാരമുള്ള സംവരണം അട്ടിമറിക്കുകയെന്നതാണത്. ഫലത്തില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സാമൂഹ്യ നീതി കാറ്റില്‍പ്പറത്തുകയാണ്.

ഭരണാധികാരിയെന്ന നിലയ്‌ക്കുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യം മാത്രമല്ല, സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും നഗ്നമായ ഇരട്ടത്താപ്പുകളുമാണ് ഇവിടെ വെളിപ്പെടുന്നത്. ദല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ സാങ്കല്‍പ്പികമായ പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും അവരുമായി നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയുണ്ടായി. നിയമം റദ്ദാക്കുന്നതൊഴികെ സമരക്കാരുടെ ആവശ്യങ്ങള്‍ പലതും അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നിട്ടും മോദി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്തുന്നു എന്നു മുറവിളികൂട്ടുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്തത്.  അവരാണ് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഒരു തവണ പോലും ചര്‍ച്ച നടത്താന്‍ തയ്യാറാവാത്തത്. ഇതിനെക്കാള്‍ പരിഹാസ്യമാണ് രണ്ടാമത്തെ ഇരട്ടത്താപ്പ്. മമത ബാനര്‍ജി ഭരിക്കുന്ന ബംഗാളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ അവിടുത്തെ സിപിഎം സമരം നടത്തുകയാണെന്നോര്‍ക്കുക. ഇക്കൂട്ടരാണ് മമത ചെയ്യുന്ന തെറ്റ് ഇവിടെ ആവര്‍ത്തിക്കുന്നതും, അതിനെതിരായ പ്രതിഷേധത്തെ അവഗണിക്കുന്നതും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും. കേരളത്തിലെ ജനങ്ങള്‍ ഈ വഞ്ചനയും കാപട്യവും തിരിച്ചറിയുക തന്നെ ചെയ്യും. ഇവിടുത്തെ ഭരണക്കാര്‍ക്ക് പിന്‍വാതിലിലൂടെ രക്ഷപ്പെടേണ്ടിയും വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.