ബാഗ്ദാദ് : ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ സഖ്യസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈനിക താവളം സ്ഥിതിചെയ്യുന്ന എര്‍ബില്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. എട്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കുര്‍ദ്ദുകള്‍ക്ക് ഭൂരിപക്ഷമുള്ള അര്‍ദ്ധ സ്വയംഭരണ മേഖലയിലാണ് ആക്രമണം നടന്നതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രദേശത്ത് മൂന്ന് റോക്കറ്റുകള്‍ പതിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇറാന്‍ ആണോയെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സഖ്യസേനാ വക്താവ് അറിയിച്ചു.
ഇറാഖ് പ്രസിഡന്റ് ബറാം സലെ ആക്രമണത്തെ അപലപിച്ചു. സംഭവം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: