Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അവഗണിക്കപ്പെട്ട വിശ്വകര്‍മ്മ സമൂഹം

കേരളത്തിലെ വിശ്വകര്‍മ്മസമൂഹത്തിന്റെ ജീവിതം ശുഭകരമല്ല. മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ അവരുടെ ഉന്നമനത്തിനോ ആ സമൂഹത്തിന്റെ പരമ്പരാഗത വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താനോ ശ്രമിച്ചില്ല. മുന്നണി രാഷ്‌ട്രീയത്തില്‍ വിവേചനത്തിന് ഈ സമൂഹം ഇരയായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 16, 2021, 05:49 am IST
in Article

കൈത്തൊഴിലുകളുടെയും കരവിരുതുകളുടെയും സൃഷ്ട്യുന്മുഖ ശേഷി (Creative ability) സ്വന്തമായുള്ളവരാണ് കേരളത്തിലെ വിശ്വകര്‍മ്മജര്‍. പൈതൃക സിദ്ധിയാല്‍ പ്രഫുല്ലമായ ജീവിതായോധനങ്ങള്‍ വിശ്വകര്‍മ്മ സമൂഹത്തിന്റെ സവിശേഷ മുതല്‍ക്കൂട്ടാണ്. ഇരുമ്പ്, മര, ഓട് ഉപയോഗിച്ചുള്ള നിര്‍മ്മാണം, ശില്‍പ്പവേല, സ്വര്‍ണ്ണാഭരണ നിര്‍മ്മാണം എന്നിവയില്‍ പരമ്പരാഗത പ്രാവീണ്യം നേടിയ ജനസമൂഹമാണ് വിശ്വകര്‍മ്മജര്‍. വിശ്വകര്‍മ്മജര്‍ നിര്‍മ്മിക്കുന്ന പണിയായുധങ്ങളും, വീട്ടുപകരണങ്ങളും, കരകൗശല ഉല്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സാസ്‌കാരിക, പൈതൃക ഉല്പന്നങ്ങളായി പരിഗണിക്കപ്പെടുന്നു. എന്നാല്‍ വിശ്വകര്‍മ്മജരുടെ നിര്‍മ്മാണ വൈദഗ്‌ദ്ധ്യത്തിന്റെ പ്രതീകങ്ങളായ ഇത്തരം  സാംസ്‌ക്കാരിക, പൈതൃക ഉല്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ആധുനിക വിപണി സംവിധാനങ്ങള്‍ ഇന്നും അവര്‍ക്ക് ലഭ്യമായിട്ടില്ല.

കേരളീയ സാംസ്‌ക്കാരിക പൈതൃക ഉല്പ്പന്നങ്ങളെ ആഗോള തലത്തില്‍ വിപണിയുന്മുഖമാക്കാനുള്ള അനന്തസാധ്യതകള്‍ ഇന്ന് സംജാതമായിട്ടുണ്ട്. വിശ്വകര്‍മ്മജര്‍ നിര്‍മ്മിക്കുന്ന സൃഷ്ട്യുന്മുഖ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് അവസരമൊരുക്കി ഭാരതസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമായി വിശ്വകര്‍മ്മ സമൂഹത്തെ ബന്ധപ്പെടുത്തേണ്ടതുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. സുസ്ഥിര ജീവസന്ധാരണത്തിനുള്ള സൃഷ്ട്യുന്മുഖ സാമ്പത്തിക വ്യവസ്ഥിതി വര്‍ഷമായി 2021 അന്താരാഷ്‌ട്രതലത്തില്‍ ആചരിക്കാന്‍  ഐക്യരാഷ്ടസഭ തീരുമാനിച്ചിട്ടുണ്ട്.  

കേരളീയ ശില്‍പ്പ വൈദഗ്ധ്യത്തിന്റെ ആഗോള തല വിപണനം പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ഉത്തമ ഉത്തേജനമായിത്തീരുമെന്നുറപ്പാണ്. പാരമ്പര്യത്തിലൂന്നിയ, അനന്യമായ ശില്പചാരുതയ്‌ക്ക് ആഗോള മാനം കൈവരുത്തുവാന്‍ അത് പര്യാപ്തമാകും. കേരളത്തിന്റെ തനത് പൈതൃക കലാശില്‍പ്പ വൈദഗ്ധ്യത്തെ ആഗോള വിപണിയിലെത്തിച്ച അത് സംസ്ഥാനത്തിന്റെ സൃഷ്ട്യുന്മുഖ സമ്പദ്ഘടനയെ പോഷിപ്പിക്കുന്നു.

കേരളത്തിന്റെ പരമ്പരാഗതമായ ശില്പ്പവേലകളും നിര്‍മ്മാണ നൈപുണ്യങ്ങളും കൈമുതലായുള്ള ഒരു വിഭാഗമാണ് പാരമ്പര്യ കരകൗശല വിദഗ്ദരായ വിശ്വകര്‍മ്മ സമൂഹം. അഞ്ച് ഉപവിഭാഗങ്ങളില്‍ വ്യാപരിച്ച ഇവര്‍ താന്താങ്ങളുടെ പൈതൃക സമ്പത്തായ കരവിരുതുകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരാണ്. ഇരുമ്പ് പണി, മരപ്പണി, ചെമ്പ്, പിച്ചള, ഓട്ടുല്പ്പന്ന നിര്‍മ്മിതികള്‍, ശില്പവേല, സ്വര്‍ണ്ണാഭരണനിര്‍മ്മിതി എന്നിവയാണ് യഥാക്രമം വിശ്വകര്‍മ്മജരായ കൊല്ലന്‍, ആശാരി, മൂശാരി, ശില്‍പ്പി, തട്ടാന്‍ എന്നി വിഭാഗക്കാരുടെ ജീവനോപാധികള്‍. പരമ്പരാഗതമായി ആര്‍ജ്ജിച്ചു വന്ന സര്‍ഗ്ഗാത്മകതയും ശില്‍പ്പചാരുതയും അവരുടെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ സിദ്ധി വൈഭവമാണ്.

വൈദഗ്ധ്യമേറിയ ഒട്ടേറെ നിര്‍മ്മിതികള്‍ വിശ്വകര്‍മ്മ നിപുണരുടെ കരവിരുതിനാല്‍ വിഖ്യാതമായിട്ടുണ്ട്. പയ്യന്നൂര്‍ പവിത്രമോതിരം, ആറമന്മുള, അടക്കാപുത്തൂര്‍ കണ്ണാടി, കുഞ്ഞിമംഗലം, പടോളി, മാന്നാര്‍, നടവരമ്പ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ചെമ്പ്, വെള്ളോട്, വെങ്കല നിര്‍മ്മിതികള്‍, തൃശ്ശൂര്‍ പെരുവനത്തെ ദാരുശില്‍പ്പ സൃഷ്ടികള്‍, തിരുവനന്തപുരം കരമനയിലെ ഓണവില്ല് എന്നിവ വിശ്വകര്‍മ്മജരാല്‍ വിഖ്യാതമാക്കപ്പെട്ട സാംസ്‌ക്കാരിക പൈതൃകോല്‍പ്പന്നങ്ങളാണ് ഇവയെല്ലാം. കേരളത്തിന്റെ സൃഷ്ട്യുന്മുഖ സമ്പദ്ഘടനയ്‌ക്ക് മുതല്‍കൂട്ട് ആവുംവിധം ആഗോള കലാ-സാംസക്കാരിക വിപണിയെ ആകര്‍ഷിക്കാന്‍ പോരുന്നവയാണ്. കേരളത്തിലെ പരമ്പരാഗത കരകൗശല വിദദ്ധര്‍ നിര്‍മ്മിക്കുന്ന സര്‍ഗ്ഗസൃഷ്ടികള്‍ സാംസ്‌കരിക വിപണന രംഗത്ത് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കും. പക്ഷേ വിശ്വകര്‍മ്മജരുടെ കരവിരുതിനാല്‍ ഒരുക്കുന്ന കലാ-സാംസ്‌ക്കരിക നിര്‍മ്മിതികളുടെ വിപണനത്തിനോ പ്രോത്സാഹത്തിനോ ഇന്ന് പൊതുയിടങ്ങളില്ല. കോവിഡാനന്തര സാമ്പത്തിക പുനഃസൃഷ്ടിക്കായി ആവിഷക്കരിക്കപ്പെടുന്ന കര്‍മ്മ പദ്ധതികളില്‍ കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകോല്‍പ്പന്ന വിപണനത്തിന്റെ ആഗോള സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനുള്ള രൂപരേഖയും ഉരുത്തിരിയേണ്ടതുണ്ട്. കോവിഡാനന്തര വികസന പരപ്രേക്ഷ്യത്തില്‍ പരമ്പരാഗത സമൂഹമായ വിശ്വകര്‍മ്മജരുടെ ജീവസന്ധാരരണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യമുണ്ടാവണം. ഏറെക്കാലമായി അവഗണിക്കപ്പെട്ടു പോരുന്ന പരമ്പരാഗത കരകൗശല വേലക്കാരാണ് വിശ്വകര്‍മ്മജര്‍. പരമ്പരാഗത തൊഴിലാളികള്‍ക്കായി ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച സംസ്ഥാനസര്‍ക്കാര്‍ വിശ്വകര്‍മ്മ വിഭാഗത്തെ അവഗണിക്കുകയാണ്. ഈ സര്‍ഗ്ഗാത്മക സമൂഹത്തിന്റെ നിര്‍മ്മാണചാതുര്യം കേരളത്തിലെ വിശ്വകര്‍മ്മ സമൂഹത്തിനെങ്കിലും അത്താണിയാകുവാനായി  ഒരു കര്‍മ്മ പദ്ധതി ഇരു മുന്നണികളും ഇക്കാലം വരെയും ആവിഷ്‌ക്കരിച്ചിട്ടില്ല. വിശ്വകര്‍മ്മജരെ വോട്ടുപെട്ടിയായികണ്ട് ചൂഷണം ചെയ്യുകയായിരുന്നു മുന്നണി രാഷ്‌ട്രീയക്കാര്‍.

ഇതര വിഭാഗത്തിലെ കൈത്തൊഴിലാളികള്‍ക്കും മറ്റുമായി ഒട്ടേറെ വികസന – ക്ഷേമ പത്സതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിക്കാറുണ്ട്. എന്നാല്‍ പൈതൃക സമൂഹമായ വിശ്വകര്‍മ്മജരുടെ പുരോഗതിലക്ഷ്യമാക്കി നാളിതുവരെയും ഒരു പദ്ധതിയും നടപ്പായില്ല.

ഇരു മുന്നണി രാഷ്‌ട്രീയ നേതൃത്വങ്ങളും വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാനദണ്ഡമായി കരുതുന്നത്. ഹൈന്ദവ സമൂഹത്തിലെ ഈഴവ-നായര്‍ സമുദായങ്ങള്‍, മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവയെ മാത്രമാണ് നയരൂപീകരണ തലങ്ങളില്‍ മുന്നണി രാഷ്‌ട്രീയക്കാര്‍ പരിഗണിക്കുന്നത്. കൂട്ടായ വിലപേശലിലൂടെ സംഘടിത സമുദായങ്ങള്‍ വികസന നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ വിശ്വകര്‍മ്മ സമുദായം അവഗണിക്കപ്പെടുന്നു. വിശ്വകര്‍മ്മ സമുദായങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച ഡോ. പി.എന്‍. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ അതു വായിച്ച നോക്കുവാന്‍ പോലും തയ്യാറായില്ല. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടു.  

കേരളത്തിലെ വിശ്വകര്‍മ്മസമൂഹത്തിന്റെ ജീവിതം ശുഭകരമല്ല. മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ അവരുടെ ഉന്നമനത്തിനോ ആ സമൂഹത്തിന്റെ പരമ്പരാഗത വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താനോ ശ്രമിച്ചില്ല. മുന്നണി രാഷ്‌ട്രീയത്തില്‍ വിവേചനത്തിന് ഈ സമൂഹം ഇരയായി.

ഡോ. വി.പി. രാഘവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.