രാഹുല്‍ഗാന്ധിയുടെ ഇക്കഴിഞ്ഞ ദിവസത്തെ പ്രസ്താവന സായുധസേനാംഗങ്ങളെ സംബന്ധിച്ച് ഹൃദയഭേദകമാണ്. മൈനസ് 50/60 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സ്വന്തം ജീവന് പണയം വെച്ചാണ് നമ്മുടെ സായുധസേന രാജ്യത്തെ സംരക്ഷിക്കുന്നത്. അങ്ങനെ നില നിര്‍ത്തുന്ന നമ്മുടെ ഭൂമി ചൈനക്ക് ദാനം ചെയ്തു എന്ന പ്രസ്താവന സായുധസേനാംഗങ്ങളുടേയും വിമുക്തഭടന്മാരുടേയും ചങ്കില് തറക്കുന്നതായി. ഈ പ്രസ്താവനയുടെ സാഹചര്യത്തില്‍ ചരിത്രത്തിന്റെ പെട്ടികള്‍ ഞാന്‍ തുറക്കാനുദ്ദേശിക്കുന്നില്ല. എങ്കിലും ഒരുകാര്യം ചൂണ്ടിക്കാണിക്കുവാനാഗ്രഹിക്കുന്നു. 1962ല്‍ ചൈന തവാങ് വരെയെത്തിയ സമയം. ദുര്‍ഗ്ഗമമായ ഭാരതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളെപ്പറ്റിയോ സ്വന്തം സൈനികശേഷിയപ്പറ്റിയോ ഒരു ചുക്കും അറിയാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തച്ഛനുമായ പരേതനായ നെഹ്റു പാര്‍ലമെന്റില്‍ ചെയ്ത പ്രസ്താവന ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് നെഹ്റു പറഞ്ഞത് ‘ക വമ്ല ീേഹറ ാ്യ മൃാ്യ ീേ വേൃീം വേലാ ീൗ േളൃീാ ീൗൃ ലേൃൃശീേൃ്യ’ എന്നാണ്. ആ പ്രസ്താവന തൃണവല്‍ഗണിച്ചുകൊണ്ട് പിഎല്‍എ കിഴക്കന്‍മേഖലയില്‍ ഏതാനും ആയിരം ചതുരശ്ര കിലോ മീറ്ററുകള്‍ നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറി. വെടിക്കോപ്പുകളോ, ഭക്ഷണ സാമഗ്രികളോ, ശൈത്യത്തില്‍ നിന്ന് രക്ഷനേടാനുള്ള ഉപകരണങ്ങളോ എന്തിനേറെപ്പറയുന്നു ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനുള്ള സുരക്ഷിതസ്ഥാനങ്ങളോ ലഭ്യമല്ലാതിരുന്ന ഇന്ത്യന്‍ പട്ടാളത്തിന് ഗത്യന്തരമില്ലാതെ പിന്‍വാങ്ങേണ്ടിവന്നു. അങ്ങിനെ യുദ്ധമുന്നണിയില്‍നിന്നും പിന്‍വാങ്ങിയ പട്ടാളക്കാരില്‍ ഒരാളാണ് ഞാന്‍. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ?
അതിര്‍ത്തി പ്രദേശങ്ങളില്‍ ആവശ്യത്തിന് റോഡുകളുണ്ട്, വെടിക്കോപ്പുകളുണ്ട്. അത്യാധുനിക ഉപകരണങ്ങളുണ്ട്. ശൈത്യത്തില്‍നിന്ന് രക്ഷനേടാനുള്ള ഉപകരണങ്ങളുണ്ട്. ബങ്കറുകളുണ്ട്. അംഗബലമുണ്ട്. ഭക്ഷണസാമഗ്രികളുണ്ട്. സര്‍വ്വോപരി ശത്രുമുഖത്ത്ചെന്ന് ശത്രുവിനെ വെല്ലുവിളിക്കാനും സ്വന്തം സൈന്യത്തിന്റെ മനോബലവും ആത്മധൈര്യവും വര്‍ദ്ധിപ്പിക്കുവാനും, ലോകാഭിപ്രായം നമുക്കനുകൂലമാക്കുവാന് ശേഷിയും ശേമുഷിയും ഉള്ള ഒരു പ്രധാനമന്ത്രിയും ഉള്ളപ്പോള്‍ നമുക്ക് നമ്മുടെ ഭൂമി വിട്ടുകൊടൂത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന്റേയും ആവശ്യമില്ല എന്ന് ഏത് മന്ദബുദ്ധിക്കും അറിയാം.
ലോകത്തിലെ ഏറ്റവും ഉയരമുളള തന്ത്രപ്രധാനമായ അക്ഷായ്ചിന് പ്രദേശം (14500 അടി)അനധികൃതമായി കൈവശം വെച്ചുകൊണ്ട് ലോകരാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തിയിരുന്ന ചൈന 16500 അടി ഉയരമുള്ള ദൗളത്ത് ബേഗ് ഓള്‍ഡി നാം രൂപപ്പെടുത്തിയെടുത്തപ്പോള്‍ കൈകാലിട്ടടിക്കുകയാണെന്ന് യുദ്ധതന്ത്രങ്ങളറിയുന്നവര്ക്കറിയാം. അതിനിടയിലാണ് ഒരു ഉണ്ട പോലും ചെലവഴിക്കാതെ നമ്മുടെ 20 ധീരസേനാനികള്‍ക്ക് പകരം 45 ചൈനക്കാരെ നാം യമപുരിയിലേക്കയച്ചത്. നെഹ്റുവിന്റെ ഇന്ത്യയല്ല മോഡിയുടെ ഭാരതം എന്ന തിരിച്ചറിവാണ് ചൈനയെ ചിന്തിപ്പിച്ചത്.
ടിബറ്റ് എന്നും ചൈനയുടെ തലക്ക്മുകളില്‍ തൂങ്ങുന്ന ഡമോക്ലസിന്റെ വാളാണ്. അന്താരാഷ്ട്രരംഗത്ത് വര്‍ദ്ധിച്ച് വരുന്ന ഇന്ത്യയുടെ യശസ്സ് ആ വാള് തട്ടി മാറ്റുമോ എന്ന് ചൈന ഭയപ്പെടുന്നുണ്ട്. അമേരിക്കയുടെ ഇന്ത്യയോടുള്ള അനുകൂലമനോഭാവം സംശയത്തോടുകൂടിയാണ് ചൈന കാണുന്നത്. ഇതെല്ലാം മോഡിയുടെ നേട്ടങ്ങളാണ്. പുരാതനകാലം മുതല്‍ ഇന്ത്യയുടെ ഭാഗമായിരുന്ന കൈലാസപര്വ്വതത്തിലും ഇന്നത്തെ ഇന്ത്യക്ക് കണ്ണുണ്ടെന്ന് ചൈന സംശയിക്കുന്നുണ്ടാവാം. ഇന്നല്ലെങ്കില്‍ നാളെ പാക്ക് അധീന കശ്മീര്‍ ഇന്ത്യ തിരിച്ചുപിടിക്കും. അന്ന് ചൈനയുടെ കടല്‍ വ്യാപാരം നിശ്ചലമാകും. മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചത് ചൈനയുടെ സാമ്പത്തിക ശേഷി തകര്‍ത്തിട്ടുണ്ട്. കൊറോണയെ പിടിച്ചുകെട്ടുന്നതിനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം മോദി എന്ന യാഗാശ്വത്തിന്റെ നേട്ടങ്ങളാണ്. ഇപ്പോള്‍ ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ ഫീല്‍ഡില്‍നിന്നും ഔട്ട് ആവുമെന്ന് മനസ്സിലാക്കിയതിന്റെ പരിണിതഫലമാണ് ചൈനയുടെ അടിയറവ് എന്ന് അരിയാഹാരികള്ക്കറിയാം. രാഹുല്‍ ഗോതമ്പാണല്ലോ ഭക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: