Categories: Seva Bharathi

കോവിഡ് കാലത്തെ ഏറ്റവും വലിയ സഹായ ഹസ്തം: സേവാ ഭാരതി ദല്‍ഹി യൂണിറ്റിന് ഗിന്നസ് ലോക റെക്കോര്‍ഡ്‌

Published by

ന്യൂദല്‍ഹി : ദുഷ്‌കരമായ കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സേവാ ഭാരതിക്ക്. കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഒറ്റപ്പെട്ടു പോവുകയും ജനങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ സഹായം ഏര്‍പ്പാടാക്കി നല്‍കിയതില്‍ സേവാഭാരതി ദല്‍ഹി യൂണിറ്റിനാണ് അംഗീകാരം.  

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ജൂണ്‍ വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കോവിഡ് വ്യാപന കാലത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായകമായി. 44.87 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. 1.45 മെഡിക്കല്‍ കിറ്റുകള്‍, ഒറ്റപ്പെട്ടുപോയ 9.18 ലക്ഷം ആളുകള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കി എന്നിവയെല്ലാം കണക്കിലെടുത്താണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts