Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പരാജയഭീതിയുടെ പരിഭ്രാന്തികള്‍

തിരുവനന്തപുരത്തെ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. സാമുദായിക സംവരണത്തിനു മാത്രമേ ഭരണഘടനാ സാധുതയുള്ളൂ. നിലവിലുള്ള നിയമം അനുസരിച്ച് മതപരമായ സംവരണം അനുവദനീയമല്ല. ആന്ധ്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മതപരമായ സംവരണം നല്‍കിയത് കോടതി റദ്ദാക്കിയിരുന്നു. ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം നാടാര്‍ ക്രൈസ്തവര്‍ക്ക് നല്‍കാനുള്ള തീരുമാനവും കോടതി കയറുമെന്ന് ഉറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 5, 2021, 05:00 am IST
in Editorial

മൂന്നു മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ അപ്രതീക്ഷിത വിജയം മുന്‍നിര്‍ത്തിയുള്ള അവകാശവാദങ്ങള്‍ ഇപ്പോള്‍ ആവിയായിപ്പോയിരിക്കുന്നു. അധികാരത്തില്‍ തുടരുകയാണെങ്കിലും ഇടതുമുന്നണി അസ്ഥിരപ്പെട്ടിരിക്കുകയാണ്. എന്‍സിപി എന്നത് കേരളത്തില്‍ ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയാണ്. അതിലെ ചില ആളുകള്‍ പോലും പാലാ സീറ്റിന്റെ പേരില്‍ മുന്നണിയെ ദിനംതോറും വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പിണറായി നേരിട്ട് ചര്‍ച്ചയ്‌ക്കു വിളിച്ചിട്ടും മുഖത്തു നോക്കി കാര്യം പറയാന്‍ കഴിയുന്നില്ല. ജോസ് കെ. മാണിയെ മുന്നണിയിലെടുത്തതിന്റെ ആവേശം കെട്ടടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ എല്‍ഡിഎഫില്‍നിന്ന് ആരൊക്കെ മറുകണ്ടം ചാടുമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തിലാണ് എന്തു ചെയ്തും അധികാരത്തില്‍ തുടരാന്‍ സിപിഎം ശ്രമിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും സര്‍ക്കാരുദ്യോഗത്തില്‍ തിരുകിക്കയറ്റിയും, പാര്‍ട്ടിക്കൂറുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയും കടുത്ത സ്വജനപക്ഷപാതമാണ് അരങ്ങേറുന്നത്.

തിരുവനന്തപുരത്തെ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനമാണ് മറ്റൊന്ന്. സാമുദായിക സംവരണത്തിനു മാത്രമേ ഭരണഘടനാ സാധുതയുള്ളൂ. നിലവിലുള്ള നിയമം അനുസരിച്ച് മതപരമായ സംവരണം അനുവദനീയമല്ല. ആന്ധ്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മതപരമായ സംവരണം നല്‍കിയത് കോടതി റദ്ദാക്കിയിരുന്നു. ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം നാടാര്‍ ക്രൈസ്തവര്‍ക്ക് നല്‍കാനുള്ള തീരുമാനവും കോടതി കയറുമെന്ന് ഉറപ്പാണ്. ഇങ്ങനെ സംഭവിക്കുമെന്ന്  സര്‍ക്കാരിനും അറിയാം. ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുകയാണ് പിണറായി സര്‍ക്കാരിന്റെ തന്ത്രം. തെരഞ്ഞെടുപ്പിനു ശേഷം ഈ തീരുമാനത്തിന് എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് പ്രശ്‌നമില്ല എന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഒരുതരം കബളിപ്പിക്കലാണ്. ഇത്തരം തന്ത്രങ്ങള്‍ എന്തൊക്കെ പയറ്റാമെന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച അവസാന ബജറ്റു തന്നെ ജനങ്ങളെ എങ്ങനെ കബളിപ്പിക്കാമെന്നതിന്റെ സാക്ഷ്യപത്രമായിരുന്നല്ലോ.

അധികാരത്തിലിരുന്ന കാലമത്രയും കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോപമായ സഹകരണത്തിലൂടെ ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ഈ കുപ്രചാരണം അവസാനിപ്പിക്കേണ്ടി വന്നു. ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോക്കുമൊക്കെയായി കേന്ദ്ര പൊതു ബജറ്റിലൂടെ ഭീമമായ തുക അനുവദിച്ചതു വഴി ഇനിയങ്ങോട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നു മനസ്സിലായി. കേന്ദ്ര ബജറ്റിനെതിരെ ചില വാചകമടികള്‍ നടത്തി ജനശ്രദ്ധ തിരിക്കാനാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചത്. വാസ്തവത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയമൊന്നും നേടിയിട്ടില്ലെന്ന് നേതാക്കള്‍ക്ക് നല്ലതുപോലെ അറിയാം. ഇതിന്റെ ബലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും ഇവര്‍ക്കറിയാം. അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗം മതധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാവുമോ എന്നു നോക്കലാണ്. ഇതിന്റെ ഭാഗമായി മാത്രമേ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തെയും കാണാനാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.