Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രമോദ് കുമാറിന്റെ വീട്; പായല്‍ കുമാരിയുടെ കുടുംബം

നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുന്‌പോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Jan 25, 2021, 06:22 am IST
in Article

പ്രമോദ് കുമാറിനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ഞാന്‍ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്

ബീഹാറിലെ ഷൈഖ്പുര ജില്ലയില്‍ നിന്നും കേരളത്തില്‍ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാര്‍. കേരളത്തില്‍ ഇത്തരത്തില്‍ ഇതര  സംസ്ഥാനങ്ങളില്‍ നിന്നും വന്നു ജോലി ചെയ്യുന്ന മുപ്പത് ലക്ഷം പേരില്‍ ഒരാള്‍. അവരില്‍ പലരും നമ്മുടെ വീടുകളില്‍ ജോലിക്ക് വന്നാല്‍ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.

പ്രമോദ് കുമാറിനെ നമ്മള്‍ അറിയാന്‍ വേറൊരു കാരണമുണ്ട്. അദ്ദേഹം പായല്‍ കുമാരിയുടെ അച്ഛനാണ്. പായല്‍ കുമാരിക്കാണ് കഴിഞ്ഞ വര്‍ഷം എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ (ആര്‍ക്കിയോളജി & ഹിസ്റ്ററി) ഒന്നാം റാങ്ക് കിട്ടിയത്.

മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും റാങ്ക് നേടുന്നതും അപൂര്‍വ്വമല്ലെങ്കിലും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മകള്‍ കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക് നേടുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ അന്നത് വാര്‍ത്തയായിരുന്നു.

നാട്ടില്‍ എത്തിയപ്പോള്‍ പായല്‍ കുമാരിയെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കൊറോണ ആയതിനാല്‍ വാര്‍ത്ത വന്ന സമയത്തൊന്നും അത് നടന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ എറണാകുളത്ത് കങ്ങരപ്പടിയിലുള്ള പായലിന്റെ  വീട്ടില്‍ എത്തി, പെരുന്പാവൂരില്‍  Center for Migration and Inclusive Development എന്ന സ്ഥാപനം നടത്തുന്ന ബിനോയിയോടും അവിടുത്തെ പ്രോഗ്രാം ഓഫീസര്‍ ആയാസ് അന്‍വറോടും ഒപ്പം.  

പായല്‍ കുമാരിയോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറിലധികം ചിലവഴിച്ചു.

‘എന്നാണ് താങ്കള്‍ കേരളത്തില്‍ എത്തിയത് ?’ ഞാന്‍ പ്രമോദ് കുമാറിനോട് ചോദിച്ചു.

”1997 ല്‍. അന്ന് കേരളത്തില്‍ ബിഹാറില്‍ നിന്നും അധികം ആളുകള്‍ ഒന്നുമില്ല.’

”അതിന് മുന്‍പ് എവിടെയാണ് ജോലി ചെയ്തിരുന്നത്?”

”ഡല്‍ഹിയില്‍.”

”എന്തുകൊണ്ടാണ് കേരളത്തിലേക്ക് വന്നത്?”

‘ഡല്‍ഹിയില്‍ ജോലി ചെയ്യുന്‌പോള്‍ ബിഹാറില്‍ നിന്ന് തന്നെയുള്ള ബിന്ദു കുമാരിയെ വിവാഹം കഴിച്ചു. കുട്ടികള്‍ ആയി. ഞാന്‍ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു, എന്റെ ഭാര്യ പത്തു വരെയും. പക്ഷെ കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കണം എന്നതാണ് പ്രധാന ലക്ഷ്യം.   പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഏറെ കുറഞ്ഞ ചിലവില്‍ നല്ല വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് കേരളത്തില്‍ എത്തിയത്.

2001 ല്‍ ഭാര്യയും പായല്‍ ഉള്‍പ്പെടെ മൂന്നു കുട്ടികളുമായി അദ്ദേഹവും ഭാര്യയും കേരളത്തിലെത്തി. പായലിന്റെ ചേട്ടന്‍ ആകാശ് കുമാര്‍, അനിയത്തി പല്ലവി കുമാരി. പാലാരിവട്ടത്ത് ഒരു വാടക വീടെടുത്ത് അവര്‍ താമസമായി. പിന്നീട് കങ്ങരപ്പടിയിലെ വാടക വീട്ടിലേക്ക് മാറി.

‘ഇടക്ക് നാട്ടില്‍ പോകാറുണ്ടോ ?’

‘അഞ്ചു പേരുമായി ടിക്കറ്റ് എടുത്ത് നാട്ടില്‍ പോവുക വലിയ ചിലവുള്ള കാര്യമാണ്. വാടകയും മറ്റു ചിലവുകളും കഴിഞ്ഞതിന് ശേഷം അതിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കുട്ടികള്‍ നാട്ടില്‍ വന്നതിന് ശേഷം ഞാനും കുട്ടികളും നാട്ടില്‍ പോയിട്ടില്ല. ഭാര്യ വല്ലപ്പോഴും പോകും. രണ്ടു വര്‍ഷം മുന്‍പാണ് അവസാനം പോയത്.’

പായല്‍ 2001മുതല്‍ കേരളത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം നമ്മളെപ്പോലെ എളുപ്പത്തിലും കൃത്യമായും പറയാന്‍ പറ്റും. പല്ലവിയുടെയും ആകാശിന്റെയും കാര്യവും വ്യത്യസ്തമല്ല. പ്രമോദ് കുമാറിനും ബിന്ദു ദേവിക്കും മലയാളം അത്യാവശ്യം മനസ്സിലാകും, സംസാരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

പായല്‍ ഇപ്പോള്‍ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജില്‍ എം എ ഹിസ്റ്ററി പഠിക്കുകയാണ്. അടുത്ത വര്‍ഷം നെറ്റ് പരീക്ഷ എഴുതണം. എം എ കഴിഞ്ഞാല്‍ സിവില്‍ സര്‍വ്വീസ് എഴുതി നോക്കണം. അതിനുള്ള ഓണ്‍ലൈന്‍ പരിശീലനം ഉണ്ട്. അതൊക്കെയാണ് പ്ലാന്‍.

പല്ലവിക്ക് ആര്‍മിയില്‍ പോകാനാണ് താല്പര്യം. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ ബി എസ് സി ഫിസിക്‌സ് പഠിക്കുകയാണ്. എന്‍ സി സി യില്‍ സജീവമാണ്. ഡിഗ്രി കഴിഞ്ഞാല്‍ ആര്‍മിയില്‍ എത്തുക എന്നതാണ് ലക്ഷ്യം.

ആകാശ് ഭാരത് മാതാ കോളേജില്‍ നിന്നു ബി കോം പാസ്സായി. ഇപ്പോള്‍ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഓണ്‍ലൈനായി എം ബി എ ചെയ്യുന്നുണ്ട്.

മൂന്നു പേരും ഇടപ്പള്ളി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നാണ് പത്തും പ്ലസ് ടു വും പാസായത്.

രണ്ടു പതിറ്റാണ്ടിനപ്പുറം ദീര്‍ഘ വീക്ഷണത്തോടെ പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി. ഒരു കടയില്‍ സാധനം എടുത്തു കൊടുക്കാന്‍ നില്‍ക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാന്‍ കഴിയുന്നു. കുട്ടികള്‍ നന്നായി പഠിക്കുന്നു.

ഇരുപത്തി രണ്ടു ലക്ഷം മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കേരള മൈഗ്രെഷന്‍ സര്‍വ്വേ പറയുന്നത്. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും പോയി ജോലിചെയ്യുന്ന മലയാളിയുടെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം മക്കള്‍ക്ക് കുറച്ചു കൂടി മെച്ചമായ അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ്.

പ്രമോദ് കുമാര്‍ ഉള്‍പ്പെടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെന്പാടുമുള്ള കോടിക്കണക്കിന് മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുന്‌പോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.

അതുകൊണ്ട് തന്നെ പ്രമോദ് കുമാറിന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്‌പോള്‍ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു.

Tags: Biharമുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സ്‌കൂളിൽ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് അധ്യാപകന്റെ മുദ്രാവാക്യം: അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.