Categories: Mollywood

വരിക്കാശ്ശേരി മനയുടെ നടുമുറ്റത്ത് കഥകളി മുദ്രയുമായി മോഹന്‍ലാല്‍; കൂടെ കലാമണ്ഡലം ഗോപി ആശാനും നെടുമുടി വേണുവും; ആറാട്ട് ഗാനം

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന സിനിമയാണ് ആറാട്ട്.

Published by

സിനിമ ചിത്രീകരണത്തിനായി ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയില്‍ എത്തിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപി ആശാന്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ചിത്രീകരണത്തിനായാണ് മോഹന്‍ലാല്‍ പാലക്കാട്ട് എത്തിയിരിക്കുന്നത്. കലാമണ്ഡലം ഗോപി ആശാനും നെടുമുടി വേണുവും മോഹല്‍ലാലും ചേര്‍ന്ന് മനയുടെ നടുമുറ്റത്ത് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

നേരത്തെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഗോപി ആശാന്റെ സന്ദര്‍ശനത്തിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഈ മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ഗാനരംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ചിത്രത്തിനൊപ്പം ബി ഉണ്ണികൃഷ്ണന്‍ കുറിച്ചിരുന്നു.  

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന സിനിമയാണ് ആറാട്ട്.  

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക