വാഷിങ്ടൻ ഡി സി: ജനുവരി ആറിന് ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തിരമായി തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ പത്തോളം സെനറ്റർമാർ ഇലക്ട്രറൽ കമ്മീഷനെ സമീപിച്ചു. സ്റ്റീവ് ഡെയ്ൻസ്, ജോൺ കെന്നഡി, മാർഷ ബ്ലാക്ബേൺ, മൈക്ക് ബ്രോൺ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിൻന്ധ്യ ലുമിസ്, റോജർ മാർഷൽ, ബിൽ ഹേഗർട്ടി എന്നിവർ ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ സെനറ്റർ ജോഷ് ഹൗലി വോട്ടെണ്ണുന്നതിൽ തടസ്സവാദം ഉന്നയിച്ചതിനു പുറമെയാണിത്. പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്താണ് ജോഫ് തടസ്സവാദം ഉയർത്തിയിരിക്കുന്നത്. 1969, 2001, 2005, 2019 എന്നീ വര്‍ഷങ്ങളിൽ ഡമോക്രാറ്റിക് സെനറ്റർമാർ ഇലക്ട്രറൽ വോട്ടെണ്ണലിന് തടസ്സവാദങ്ങൾ ഉന്നയിച്ചപ്പോൾ കോൺഗ്രസ് അതിനനുകൂലമായ സമീപനം സ്വീകരിച്ചു പത്തു ദിവസത്തെ ഓഡിറ്റിങ്ങിന് ഉത്തരവിട്ടിരുന്നു. ഓഡിറ്റ് ചെയ്യുന്നത് വോട്ടിങ്ങിന്റെ വിശ്വാസ്യത വർധിപ്പിക്കുമെന്നും ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: